Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ചിറ്റയത്ത് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയത് ആന്ധ്രപ്രദേശിൽനിന്ന് കാമുകനൊപ്പം; പ്രവീൺ യുവതിയെയും മക്കളെയും കടത്തികൊണ്ടുപോയത് കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തതിനു മൂന്നാം ദിവസം; ഇവരുമായി പൊലീസ് കേരളത്തിലേക്കു തിരിച്ചു

ചിറ്റയത്ത് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തിയത് ആന്ധ്രപ്രദേശിൽനിന്ന് കാമുകനൊപ്പം; പ്രവീൺ യുവതിയെയും മക്കളെയും കടത്തികൊണ്ടുപോയത് കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തതിനു മൂന്നാം ദിവസം; ഇവരുമായി പൊലീസ് കേരളത്തിലേക്കു തിരിച്ചു

മറുനാടൻ ഡെസ്‌ക്‌

അഞ്ചാലുംമൂട്; ചിറ്റയത്തുനിന്നു കാണാതായ യുവതിയെയും മക്കളെയും കാമുകനൊപ്പം ആന്ധ്രപ്രദേശിൽനിന്ന് കണ്ടെത്തി. കിഴക്കേകല്ലട സ്വദേശിയായ പ്രവീണി (34)നൊപ്പമാണ് യുവതിയുണ്ടായിരുന്നതെന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി. ഇവരുമായി പൊലീസ് കേരളത്തിലേക്കു തിരിച്ചു. ഒരു മാസം മുൻപാണു യുവതിയെയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആൺകുട്ടികളെയും കാണാതായത്.

ചിറ്റയത്ത് താമസമാക്കിയിരുന്ന പ്രവീണാണ് ഇവരെ കടത്തിക്കൊണ്ടുപോയതെന്നു പൊലീസിനു വിവരം കിട്ടിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.പ്രവീണിനൊപ്പം താമസിച്ചിരുന്ന ചിറ്റയം സ്വദേശിനി ആത്മഹത്യ ചെയ്തതിനു മൂന്നാം ദിവസമാണു പ്രവീൺ രണ്ടു മക്കളുള്ള യുവതിയുമായി സ്ഥലം വിട്ടത്. ഈ മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.

മരണം നടന്ന് മൂന്നാം ദിവസം കുട്ടികളെ പരീക്ഷയെഴുതാൻ അനുവദിക്കാതെയാണു കൊണ്ടുപോയത്. സംഭവത്തിൽ ദുരൂഹത തോന്നിയതോടെ പൊലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണു സൈബർ സെല്ലിന്റെ സഹായത്തോടെ ആന്ധ്രപ്രദേശിലെ ബറൂറാം എന്ന സ്ഥലത്തു നിന്നു യുവാവിനെയും യുവതിയെയും കുട്ടികളെയും അഞ്ചാലുംമൂട് പൊലീസ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP