Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും

ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണ്ണായക തെളിവ് പരിശോധിക്കാൻ പൊലീസിന് താൽപ്പര്യമില്ല. തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ടി.സി ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്. മേയർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെല്ലാം തെളിവ് ഈ ക്യാമറയിലുണ്ട്. ഈ ക്യാമറാ ദൃശ്യങ്ങൾ നശിപ്പിക്കാനും ചിലർ നീക്കം നടത്തുന്നുണ്ട്. കെ എസ് ആർ ടി സി അടക്കം ഈ ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതിന് പിന്നിൽ അട്ടിമറി സാധ്യതയാണ് ചർച്ചയാകുന്നത്.

ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന് ഈ ക്യാമറയെ കുറിച്ച് അറിയാം. അതുകൊണ്ടാണ് വിശദ റിപ്പോർട്ട് തേടിയത്. ബസിനുള്ളിൽ ഇരുന്ന് ചിലർ എടുത്ത വീഡിയോ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്തിരുന്നു. മന്ത്രി കെ.ബി ഗണേശ്‌കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാൽ സംഭവത്തിന്റെ സത്യം തെളിയും. എന്നാൽ പൊലീസിന് ഇതിൽ താൽപ്പര്യമില്ല.

ബസും കാറും തമ്മിൽ എത്രനേരം റോഡിൽ ഒരുമിച്ച് ഓടിയെന്നതും ആരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വ്യക്തമാകും. എന്നാൽ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടേണ്ടെന്നാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കെ.എസ്.ആർ.ടി.സി. താത്കാലിക ഡ്രൈവർ എച്ച്.എൽ. യദുവിനെ അന്വേഷണറിപ്പോർട്ട് പുറത്തുവരുംമുമ്പേ ജോലിയിൽനിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. യദുവിനെ ഇനി തിരിച്ചെടുക്കില്ല. താൽകാലിക ജോലി ആയതുകൊണ്ടു തന്നെ നിസ്സാരമായി ഡ്രൈവറെ പുറത്താക്കാൻ കെ എസ് ആർ ടി സിക്ക് കഴിയും. കോൺഗ്രസ് പശ്ചാത്തലമുള്ള യദുവിനെ കെ എസ് ആർ ടി സിയിൽ ജോലി നൽകിയത് എങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്.

മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎ‍ൽഎ.യെയും പിന്തുണച്ച് സിപി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് സമ്മർദ്ദത്തിലാണ്. അശ്ലീല ആംഗ്യം കാണിച്ചെന്നടതടക്കം മേയർ ഉന്നയിക്കുന്ന കാര്യങ്ങൾ ശരിയാണോയെന്നതിന് തെളിവ് ക്യാമറയിലുണ്ടാകും. എന്നിട്ടും പൊലീസ് പരിശോധിക്കുന്നില്ല. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാകും. അതിനിടെ കോടതിയിൽ കേസ് കൊടുക്കാനാണ് യദുവിന്റെ തീരുമാനം. അങ്ങനെ വന്നാൽ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി മാറും.

അതിനിടെ മേയർക്കെതിരെ കേസെടുക്കാത്തത് ഇപ്പോഴും വലിയ വിവാദമായി തുടരുകയാണ്. പ്രധാന റോഡിൽ സിനിമാ സ്‌റ്റൈലിൽ കാർ കുറുകെ ഇട്ട് ബസ് തടയുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിൽ പൊലീസ് കേസെടുക്കുന്നുമില്ല. കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞാൽ ക്രിമിനൽ കേസ് ഉറപ്പാണ്. ജീവനക്കാരെ ആക്രമിക്കുകയോ ബസിനു കേടുപാടുണ്ടാക്കുകയോ ചെയ്താൽ ജാമ്യമില്ലാ കുറ്റമാകും. ഔദ്യോഗിക കൃത്യനിർവഹണം തടയുക, ബസ് മുടക്കിയതു വഴി സാമ്പത്തികനഷ്ടം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തും. ജീവനക്കാർക്ക് നേരിട്ട് പൊലീസിൽ പരാതി നൽകാം. ട്രിപ്പ് പൂർത്തിയാക്കിയില്ലെങ്കിലോ ബസിന് നാശനഷ്ടമുണ്ടെങ്കിലോ ഡിപ്പോ മേധാവി പരാതിപ്പെടണം. പക്ഷേ ഇതൊന്നും ഇവിടെ നക്കില്ല.

സംഭവമറിഞ്ഞ് കെ.എസ്.ആർ.ടി.സി. അധികൃതർ സ്ഥലത്തെത്തുമ്പോൾ ബസിൽ കണ്ടക്ടർ സുബിൻ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവറെ പൊലീസ് കൊണ്ടുപോയിരുന്നു. പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തെ സിഗ്നലിനു മുന്നിൽവച്ചാണ് കാർ ബസിനു കുറുകെ നിർത്തിയതെന്ന് നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. സീബ്രാലൈനിനു മുകളിൽ ബസ് കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് കാർ നിർത്തിയത്. മറ്റു വാഹനങ്ങൾക്കു തടസ്സമുണ്ടാകുന്ന വിധത്തിൽ വാഹനം നിർത്തുന്നത് ഡ്രൈവിങ് റെഗുലേഷന്റെ ലംഘനമാണ്. ബസിനെ പിന്തുടർന്നതിലും തടഞ്ഞതിലും അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ കാറോടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാം. സീബ്രാലൈനിലേക്കു കടന്നുകയറി വാഹനം നിർത്തുന്നതും കുറ്റകരമാണ്.

പൊതുസ്ഥലത്തെ ലൈംഗികാതിക്രമമാണെങ്കിലും പൊലീസിനെ ആദ്യം വിവരമറിയിക്കണം. പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ തടയാൻ ശ്രമിക്കാവൂ. പൊലീസ് കൺട്രോൾ റൂമിന് ഒരു കിലോമീറ്റർ അകലെവച്ചാണ് സംഭവം നടക്കുന്നത്. നഗരത്തിനുള്ളിൽ എവിടെയും അഞ്ചു മിനിറ്റിനുള്ളിൽ എത്താവുന്ന വിധത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലാം അറിയാവുന്ന മേയർ സ്വയം നിയമം കൈയിലെടുത്തു. എല്ലാം കണ്ട് ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് കൂടെ നിന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP