Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

വരുണിന്റെ വിക്കറ്റ് വേട്ടയും, ഫിൽ സാൾട്ടിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയും; ഡൽഹിയെ 7 വിക്കറ്റിന് നിഷ്പ്രഭരാക്കി കൊൽക്കത്തയ്ക്ക് 7 വിക്കറ്റിന്റെ കൂറ്റൻ ജയം; റിഷഭ് പന്തിനും ടീമിനും നിരാശ

വരുണിന്റെ വിക്കറ്റ് വേട്ടയും, ഫിൽ സാൾട്ടിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയും; ഡൽഹിയെ 7 വിക്കറ്റിന് നിഷ്പ്രഭരാക്കി കൊൽക്കത്തയ്ക്ക് 7 വിക്കറ്റിന്റെ കൂറ്റൻ ജയം; റിഷഭ് പന്തിനും ടീമിനും നിരാശ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഈഡനിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഡൽഹി ക്യാപ്പിറ്റൽസിന് എതിരെ 7 വിക്കറ്റിന്റെ കൂറ്റൻ വിജയം. ഫിൽ സാൾട്ടിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് കൊൽക്കത്തയെ ജയത്തിലേക്ക് നയിച്ചത്. കൊൽക്കത്ത 16.3 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.

സ്‌കോർ: കൊൽക്കത്ത: 157-3 (16.3)
ഡൽഹി: 153-9 (20.0)

സാൾട്ട് 33 പന്തുകൾ നേരിട്ട് അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റൺസെടുത്തു. നരെയ്ൻ (15), റിങ്കു സിങ് (11) എന്നിവർ തിളങ്ങാതെ വന്നപ്പോൾ, ക്യാപ്റ്റൻ ശ്രേയസ് അയ്യരും (33*), വെങ്കടേഷ് അയ്യരും (26*) ചേർന്ന് കൊൽക്കത്തയെ ജയത്തിലേക്ക് നയിച്ചു.

നേരത്തെ 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. 35 റൺസെടുത്ത കുൽദീപ് യാദവാണ് ടോപ് സ്‌കോറർ. വരുൺ ചക്രവർത്തി മൂന്നുവിക്കറ്റും, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ടുവിക്കറ്റ് വീതവും സുനിൽ നരെയ്‌നും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തുകൊൽക്കത്തയ്ക്ക് എതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ പ്രഥ്വി ഷായും (13), ഫ്രേസർ മക്ഗർകും (12) വളരെ പെട്ടെന്ന് മടങ്ങി. പ്രഥ്വിഷായെ വൈഭവ് അറോറയും ഫ്രേസർ മക്ഗർകിനെ മിച്ചൽ സ്റ്റാർക്കും പുറത്താക്കി. ഷായ് ഹോപ്പ് മൂന്ന് പന്തിൽ ആറു റൺസെടുത്ത് മടങ്ങി. അഭിഷേക് പൊരേലും നായകൻ ഋഷഭ് പന്തും ചേർന്ന് ടീമിന്റെ സ്‌കോറുയർത്താൻ ശ്രമിച്ചെങ്കിലും 18 റൺസെടുത്ത അഭിഷേക് പൊരേലിനെ ഹർഷിദ് റാണ പുറത്താക്കി.

ഋഷഭ് പന്ത് 10.1 ഓവറിൽ 93ൽ നിൽക്കെ വരുൺ ചക്രവർത്തിക്ക് വിക്കറ്റ് നൽകി മടങ്ങി. 20 പന്തിൽ 27 റൺസായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. നിലയുറപ്പിക്കും മുൻപ് ട്രിസ്റ്റൻ സ്റ്റബ്‌സിനെയും (4) കുമാർ കുശാഗ്രയെയും (1) ചക്രവർത്തി മടക്കി. 15 റൺസെടുത്ത അക്‌സർ പട്ടേലിനെ സുനിൽ നരെയ്ൻ മടക്കി.

എട്ടു റൺസെടുത്ത റാസിഖ് സലാം റാണയുടെ പന്തിൽ പുറത്തായി. ഒൻപതാമനായി ക്രീസിലെത്തിയ കുൽദീപ് യാദവ് നടത്തിയ ചെറുത്തു നിൽപ്പാണ് ഡൽഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 26 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 35 റൺസെടുത്ത കുൽദീപ് യാദവ് പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP