Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നോട്ടീസ് നൽകിയത് അഞ്ച് മണിക്ക് മുമ്പ് ഹാജരാകാൻ; പുലർച്ചെ നാലരയ്ക്ക് ചുവന്ന കാറിൽ യാത്ര തുടങ്ങിയ ശിവശങ്കർ ഒരിടത്തും നിർത്താതെ നേരെ എത്തിയത് എൻഐഎ ആസ്ഥാനത്ത്; രാത്രി ചോദ്യം ചെയ്യൽ പരമാവധി ഒഴിവാക്കാൻ നേരത്തെ തന്നെ ഹാജരായി ശിവശങ്കറിന്റെ തന്ത്രപരമായ നീക്കം; കൊച്ചിയിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുടെ ചോദ്യം ചെയ്യൽ തുടങ്ങി; ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; എൻഐഎ നീക്കം എന്തെന്ന് അറിയാനുള്ള ആകാംഷയിൽ കേരളം; സ്വർണ്ണ കടത്തിൽ ശിവശങ്കർ കുടുങ്ങുമോ?

നോട്ടീസ് നൽകിയത് അഞ്ച് മണിക്ക് മുമ്പ് ഹാജരാകാൻ; പുലർച്ചെ നാലരയ്ക്ക് ചുവന്ന കാറിൽ യാത്ര തുടങ്ങിയ ശിവശങ്കർ ഒരിടത്തും നിർത്താതെ നേരെ എത്തിയത് എൻഐഎ ആസ്ഥാനത്ത്; രാത്രി ചോദ്യം ചെയ്യൽ പരമാവധി ഒഴിവാക്കാൻ നേരത്തെ തന്നെ ഹാജരായി ശിവശങ്കറിന്റെ തന്ത്രപരമായ നീക്കം; കൊച്ചിയിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയുടെ ചോദ്യം ചെയ്യൽ തുടങ്ങി; ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; എൻഐഎ നീക്കം എന്തെന്ന് അറിയാനുള്ള ആകാംഷയിൽ കേരളം; സ്വർണ്ണ കടത്തിൽ ശിവശങ്കർ കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പുലർച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവലിലെ ഒൻപത് 20 ഓടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തി. പുലർച്ച നാലരയോടെയാണ് ശിവശങ്കർ വീട്ടിൽ നിന്നിറങ്ങിയത്. കഴക്കൂട്ടം വരെ അദ്ദേഹത്തിന് പൊലീസ് അകമ്പടിയുണ്ടായിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് എ.എൻ.ഐയുടെ പ്രത്യേക സംഘമാണ്.

തിങ്കളാഴ്ച എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ വൈകുന്നേരം അഞ്ചിനുള്ളിൽ് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിർദേശിച്ചിരുന്നത്. എന്നാൽ രാവിലെ തന്നെ ശിവശങ്കർ എത്തുകയായിരുന്നു. പുലർച്ചെ വീട്ടിൽ നിന്ന് കാറിൽ യാത്ര തുടങ്ങിയ ശിവശങ്കർ നേരെ എൻഐഎ ആസ്ഥാനത്ത് എത്തുകയായിരുന്നു. അഭിഭാഷകരെ അദ്ദേഹം കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. മാധ്യമങ്ങളും തിരുവനന്തപുരം മുതൽ ശിവശങ്കറിനെ പിന്തുടർന്നത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 56 ചോദ്യങ്ങൾ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യൽ. ഇത് വീഡിയോയിൽ പകർത്തും. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യംചെയ്യൽ. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻ.ഐ.എ.യ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും. കൃത്യമായ ഉത്തരമില്ലെങ്കിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. അതുണ്ടായാൽ അത് സർക്കാരിനേയും ബാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവശ്വസ്തനായിരുന്നു ശിവശങ്കർ എന്നതാണ് ഇതിന് കാരണം.

യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ പ്രതിപ്പട്ടികയിൽ ചേർക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. ജയഘോഷിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതൊടൊപ്പം ശിവശങ്കറിനെ ഗൂഢാലോചന കേസിൽ പ്രതിയാക്കുന്നതും പരിഗണനയിലാണ്. നേരത്തെ നൽകിയ മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്തത തേടാനാണ് എൻഐഎയുടെ ശ്രമം. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കും മുൻപാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ. ദൃശ്യങ്ങൾ നൽകാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും വാങ്ങാൻ എൻഐഎ എത്തിയില്ല.

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിൻക്ലർ ഡേറ്റ ചോർച്ച, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കരാറുകൾ തുടങ്ങിയവയും എൻഐഎ ചോദ്യാവലിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. അതിനിടെ, കേസിലെ സൂത്രധാരൻ കെ.ടി. റമീസ് 2019ൽ 6 തോക്ക് കടത്തിയ കേസ് പുനരന്വേഷിക്കാനുള്ള നടപടികളും എൻഐഎ ആരംഭിച്ചു. ഇതും നിർണ്ണായകമാണ്. കേസ് അട്ടിമറിക്കാൻ റമീസിന് കിട്ടിയ സഹായങ്ങളാണ് പരിശോധിക്കുന്നത്. സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എൻഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താൻ നിർദേശിച്ചത്. യുഎപിഎ കേസിൽ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്.

സംസ്ഥാന സർക്കാരിനു വേണ്ടി ശിവശങ്കർ ചെയ്ത ജോലികൾ, സ്വർണക്കടത്തു കേസിലെ പ്രതികളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാൻ വഴിയൊരുക്കിയ സാഹചര്യം, പ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു നൽകിയ സഹായങ്ങൾ, വിദേശത്തും സ്വദേശത്തും ഇവർ വഴി പരിചയപ്പെട്ട ആളുകൾ, ശിവശങ്കർ നടത്തിയ വിദേശയാത്രകളുമായി ഇവർക്കുള്ള ബന്ധം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലിയാണ് തയാറാക്കിയത്. സ്വർണക്കടത്തു കേസിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുന്നത്.

ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കർ പ്രതിചേർക്കപ്പെട്ടാൽ മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആവശ്യം ശക്തമാകും. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻ.ഐ.എ.യ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP