Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

13കാരിയെ പീഡിപ്പിച്ച് മൂത്ത മകൻ പോക്‌സോ കേസിൽ കുടുങ്ങിയപ്പോൾ ശ്യാംകുമാർ പെൺവാണിഭക്കാരനായി! സിനിമ-സീരിയൽ നടിമാർ തോറ്റുപോകുന്ന ശാലീന സൗന്ദര്യത്തിന് ഉടമയായ പ്രിയ; ഇടപാടുകാരുടെ അഭിരുചിക്കനുസരിച്ചുള്ള യുവതികളെ എത്തിച്ചത് 52കാരി റഷീദ; മെയ്‌ക്കപ്പും മറ്റും നടത്തി സുന്ദരികള സൃഷ്ടിക്കാനും പ്രത്യേക സംവിധാനം; ചിന്താമണി റോഡിലെ നക്ഷത്ര വേശ്യാലയത്തിന് പറയാനുള്ളത് അച്ഛന്റെ പുത്രവാൽസല്യം; കഥകേട്ട് ഞെട്ടി പെരുമ്പാവൂർ പൊലീസ്

13കാരിയെ പീഡിപ്പിച്ച് മൂത്ത മകൻ പോക്‌സോ കേസിൽ കുടുങ്ങിയപ്പോൾ ശ്യാംകുമാർ പെൺവാണിഭക്കാരനായി! സിനിമ-സീരിയൽ നടിമാർ തോറ്റുപോകുന്ന ശാലീന സൗന്ദര്യത്തിന് ഉടമയായ പ്രിയ; ഇടപാടുകാരുടെ അഭിരുചിക്കനുസരിച്ചുള്ള യുവതികളെ എത്തിച്ചത് 52കാരി റഷീദ; മെയ്‌ക്കപ്പും മറ്റും നടത്തി സുന്ദരികള സൃഷ്ടിക്കാനും പ്രത്യേക സംവിധാനം; ചിന്താമണി റോഡിലെ നക്ഷത്ര വേശ്യാലയത്തിന് പറയാനുള്ളത് അച്ഛന്റെ പുത്രവാൽസല്യം; കഥകേട്ട് ഞെട്ടി പെരുമ്പാവൂർ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പോക്‌സോ കേസ്സിൽ നിന്നും മൂത്തമകനെ രക്ഷിക്കാൻ പണം സ്വരൂപിക്കുന്നതിനാണ് അനാശാസ്യകേന്ദ്രം നടത്തിവന്നതെന്ന് മാണിക്യമംഗലം തോട്ടകം ഭാഗത്ത് പാലയ്ക്കാപറമ്പിൽ ശ്യാംകുമാർ(41) വെളിപ്പെടുത്തിയതായി പൊലീസ്. ഭാര്യയെും മൂന്ന് കുട്ടികളെയും ഇതേ വീട്ടിൽ താമസിപ്പിച്ചുകൊണ്ടാണ് ഇയാൾ മണിക്കൂറിന് വിലപറഞ്ഞ് മാംസകച്ചവടം നടത്തിയിരുന്നതെന്നും ഒരു മാസത്തോളമായി ഇവിടെ ഇത്തരത്തിൽ ഇടപാടുകൾ ഈ വീട് കേന്ദ്രീകരിച്ച് നടന്നിരുന്നു എന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

വെജിറ്റബിൾ മാർക്കറ്റിന് സമീപം നഗരമധ്യത്തിൽ മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ വീടിനടുത്ത് പാതവക്കിലുള്ള കെട്ടിടം വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്ന ശ്യംകുമാറിനെയും ഇടപാടുകാരായി എത്തിയ നാല് യുവാക്കളെയും മൂന്ന് സ്ത്രീകളെയും കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്യംകുമാർ മകൻ പോസ്‌കോ കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിലാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്.നിലവിലെ കേസ്സുമായി ബന്ധമില്ലാത്തതിനാൽ പോസ്‌കോ കേസ്സിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയിട്ടില്ലന്നാണ് പൊലീസ്് നിലപാട്.

13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലാണ് ശ്യാംകുമാറിന്റെ മകൻ പൊലീസ് കേസ്സിൽ കുടുങ്ങിയതെന്നാണ് പുറത്തായ വിവരം. വീട്ടിലെ ഒരു മുറിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയാണ് ശ്യംകുമാർ ഇടപാടുകരെ വേേരവറ്റിരുന്നതെന്നും പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. ആലുവ -മൂന്നാർ റോഡിൽ നിന്നും ബൈപാസ്സ് റോഡിലേയ്ക്ക് എത്തുന്ന ചിന്താമണി റോഡിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. ബി എസ് എൻ എൽ ഓഫീസ് മാത്രമാണ് ഈ മേഖലയിലെ പ്രധാന സ്ഥാപനം.ഇതുവഴി കാര്യമായി യാത്രക്കാരില്ലാത്തതാണ് നടത്തിപ്പുകാർക്ക് ഗുണമായത്.

സമീപ പട്ടണങ്ങളിലെ ലൈംഗികത്തൊഴിലാളികളുടെ പ്രധാന താവളമായി ഈ കേന്ദ്രം മാറിയിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പിടിയിലായ കൊരട്ടി സ്വദേശിനി പ്രിയയ്ക്കാണ് ഇടപാടുകാർക്കിടയിൽ മുന്തിയ ഡിമാന്റ് ഉണ്ടായിരുന്നതെന്നാണ് സൂചന. സിനിമ-സീരിയൽ നടിമാർ തോറ്റുപോകുന്ന ശാലീന സൗന്ദര്യത്തിനുടമയായിരുന്നു പ്രിയയെന്നും ഇതുതന്നെയാണ് ഇവരെത്തേടി ആവശ്യക്കാർ കൂടുതൽ എത്താൻ കാരണമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. യുവാക്കളുടെ വരവുപോക്കുകൂടിയായപ്പോൾ നാട്ടുകാരിൽ ചിലർക്ക് സംശയം തോന്നി.തുടർന്ന് ഇവർ പൊലീസിൽ വിവരം ധരിപ്പിക്കുകയായിരുന്നു.

പെരുമ്പാവൂർ സി ഐ സുമേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ലൈസാദ് മൂഹമ്മദും സഹപ്രവർത്തകരുമാണ് വീട് വളഞ്ഞ് നടത്തിപ്പുകാരനെയും ഇടപാട് കാരെയും പിടികൂടിയത്. ദിവസം എട്ടും പത്തും സ്ത്രീകൾ വരെ ഇവിടെ എത്തിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ആവശ്യക്കാർ പറയുന്ന ഇടങ്ങളിലും ശ്യാംകുമാർ സ്ത്രീകളെ എത്തിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ 52-കാരി റഷീദയാണ് ഇടപാടുകാരുടെ അഭിരുചിക്കനുസരിച്ചുള്ള യുവതികളെ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്നും നടത്തിപ്പുകാരന്റെ പ്രധാന സഹായി ഇവരായിരുന്നെന്നുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

ഇവരുടെ സ്വദേശം കൊരട്ടിയാണ് .ആലൂവ ,പെരുമ്പാവൂർ ,അങ്കമാലി തുടങ്ങിയ പ്രദേശങ്ങളിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള യുവതികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചിരുന്നത് റഷീദയാണ്. മെയ്‌ക്കപ്പും മറ്റും നടത്തി ഇക്കൂട്ടരെ സുന്ദരികളാക്കിയാണ് ഇവർ ഇടപാടുകാരുടെ മുന്നിൽ എത്തിച്ചിരുന്നത്. പട്ടണമധ്യത്തിൽ ഒരു മാസത്തിലേറെയായി ഇത്തരത്തിൽ അനാശാസ്യപ്രവർത്തിച്ചിട്ടും പൊലീസിന്റെ കണ്ണിൽപ്പെടാതിരുന്നത് നാട്ടുകാരിൽ ആശ്ചര്യമുയർത്തിയിരിക്കുകയാണ്. കേസ്സിലെ പ്രതികളുടെ ഫോട്ട് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ എടുത്തിട്ടില്ലന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP