Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

പൂജ്യവും പൂജ്യവും കൂട്ടിയാൽ ഒന്നുംകിട്ടില്ല; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്; തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതലായി ഒന്നും ലഭിക്കാൻ പോകുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

പൂജ്യവും പൂജ്യവും കൂട്ടിയാൽ ഒന്നുംകിട്ടില്ല; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്; തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതലായി ഒന്നും ലഭിക്കാൻ പോകുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ലഖ്നൗ: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവിലൂടെ 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതലായി ഒന്നും ലഭിക്കാൻ പോകുന്നില്ലെന്നാണ് ആദിത്യനാഥിന്റെ അഭിപ്രായപ്പെട്ടു.

പൂജ്യവും പൂജ്യവും കൂട്ടിയാൽ നിങ്ങൾക്ക് ലഭിക്കുക പൂജ്യം തന്നെയായിരിക്കും. കോൺഗ്രസ് ഒരു വലിയ പൂജ്യമാണ്. ആര് അതിലേക്ക് വന്നാലും ആര് അതിൽ നിന്ന് പോയാലും ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രിയങ്കാ ഗാന്ധിക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. യുപിയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രിയങ്കയെ രംഗത്തിറക്കിയത്. മോദിയുടെ വരാണസിയിലോ യോഗിയുടെ ഗൊരഖ്പുരിലോ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP