Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

മറുനാടൻ ഡെസ്‌ക്‌

കൊയിലാണ്ടി: പാലക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും പേരുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ച 12ഓടെയാണ് അപകടം. ടയർ പങ്ചറായതിനാൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി കാറിനരികെ തന്നെ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ നേരെ നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിച്ചത്. കാറിലിടിക്കും മുമ്പ് ഒരു പിക്കപ്പ് വാഹനത്തിലും ലോറി ഇടിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP