Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കെജ്രിവാൾ ജയിലിൽ നിന്ന് ഉത്തരവിറക്കുന്നത് തടയണം; സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകളുമായി ബന്ധപ്പെട്ട ഉത്തരവിന് പിന്നാലെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കെജ്രിവാൾ ജയിലിൽ നിന്ന് ഉത്തരവിറക്കുന്നത് തടയണം; സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകളുമായി ബന്ധപ്പെട്ട ഉത്തരവിന് പിന്നാലെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. ജയിലിൽ നിന്ന് കെജ്രിവാൾ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹർജിയിലെ ആവശ്യം. വിഷയത്തിൽ കോടതി ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സാമൂഹിക പ്രവർത്തകൻ സുർജിത് സിങ്ങ് യാദവ് ആണ് ഹർജി നൽകിയിരിക്കുന്നത്.

രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാൽ ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റിഡിയിലുള്ള കെജ്രിവാൾ ആദ്യ ഉത്തരവിറക്കി രണ്ടുദിവസത്തിനു പിന്നാലെയാണ് രണ്ടാം ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകളും പാത്തോളജിക്കൽ ടെസ്റ്റുകളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് മന്ത്രി സൗരഭ് ഭരദ്വാജാണാണ് പുറത്തുവിട്ടത്. മരുന്നുകൾക്കും ടെസ്റ്റുകൾക്കും ക്ഷാമം നേരിടുന്നുണ്ടെന്നും ഇവ മുടങ്ങരുതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.ഡൽഹി നിവാസികൾക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നുവെന്ന് ഭരദ്വാജ് പറഞ്ഞു.

'പാവപ്പെട്ട ഒരാൾ സർക്കാർ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ പോകുമ്പോഴെല്ലാം അയാൾക്ക് അത് ലഭിക്കണം. ഒരു ഇടത്തരക്കാരന് മരുന്നുകൾ വാങ്ങാൻ പല ആശുപത്രികളെയും ആശ്രയിക്കാം. എന്നാൽ ഡൽഹിയിലെ ലക്ഷക്കണക്കിന് നിരാലംബരായ കുടുംബങ്ങൾ പൂർണമായും സർക്കാരിനെയാണ് ആശ്രയിക്കുന്നത്. ഈ മരുന്നുകളിൽ ചിലത് ആജീവനാന്തം കഴിക്കേണ്ടതുണ്ട്. ചില സർക്കാർ ആശുപത്രികളിലെ സൗജന്യ പരിശോധന സൗകര്യത്തിലെ പ്രശ്നങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ, എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ടെസ്റ്റുകളും മരുന്നുകളും സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശം ഞങ്ങൾക്ക് ഒരു ഉത്തരവ് പോലെയാണ്. ഞങ്ങൾ ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും' സൗരഭ് ഭരദ്വാജ് പറഞ്ഞു.

കേജ്രിവാൾ ജയിലിലാണെങ്കിലും അദ്ദേഹം ഓരോ നിമിഷവും ഡൽഹി നിവാസികളെ കുറിച്ചാണ് ചിന്തിക്കുന്നതെന്ന് ഭരദ്വാജ് പറഞ്ഞു. കേജ്രിവാളിന്റെ അഭാവത്തിൽ ഒരു സേവനങ്ങളും മുടങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഞങ്ങൾ അദ്ദേഹത്തിന്റെ സൈനികരാണ്. ഞങ്ങൾ രാപ്പകൽ മുഴുവൻ പ്രവർത്തിക്കും. ഡൽഹിക്കാർക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും ഭരദ്വാജ് പറഞ്ഞു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ മതിയായ ജലവിതരണം ഉറപ്പാക്കാന്നുതുമായി ബന്ധപ്പെട്ടായിരുന്നു ജയിലിനുള്ളിൽ നിന്നുള്ള കേജ്രിവാളിന്റെ ആദ്യ ഉത്തരവ്. എന്നാൽ ആം ആദ്മി പാർട്ടിയുടെ നാടകങ്ങളാണ് ഈ ഉത്തരവുകളെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടി മാർച്ച് നടത്തവെയാണ് കേജ്രിവാളിന്റെ ഉത്തരവ് പുറത്തിറങ്ങിയത് എന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP