Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ശേഷാചലം വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സാക്ഷിമൊഴി; ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്; കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നു കോടതി

ശേഷാചലം വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സാക്ഷിമൊഴി; ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്; കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നു കോടതി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശേഷാചലം വനമേഖലയിൽ രക്തചന്ദന കൊള്ളക്കാർക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം രൂക്ഷമാകുന്നു. വെടിവയ്പിൽ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടു.

ചിറ്റൂരിലെ ചന്ദ്രഗിരിയിൽ ശേഷാചലം വനമേഖലയിൽ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങളാണ് വീണ്ടും പോസ്റ്റ് മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈദരബാദ് ഹൈക്കോടതി ഉത്തരവിട്ടത്. പൊലീസ് അക്രമം ആസൂത്രിതമാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് യുവാക്കളെ വധിച്ചതെന്നും ദൃസാക്ഷികൾ മനുഷ്യാവകാശ കമ്മീഷനുമുന്നിൽ തിങ്കളാഴ്ച മൊഴി നൽകി. ഇതിനു പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവു നൽകിയത്. ദൃക്‌സാക്ഷികൾ ആയവർക്കെല്ലാം പൊലീസ് സംരക്ഷണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ചിറ്റൂരിലെ ചന്ദ്രഗിരിയിൽ ശേഷാചലം വനമേഖലയിൽ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങളാണ് വീണ്ടും പോസ്റ്റ് മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈദരബാദ് ഹൈക്കോടതി ഉത്തരവിട്ടത്. പൊലീസ് അക്രമം ആസൂത്രിതമാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് യുവാക്കളെ വധിച്ചതെന്നും ദൃസാക്ഷികൾ മനുഷ്യാവകാശ കമ്മീഷനുമുന്നിൽ തിങ്കളാഴ്ച മൊഴി നൽകി.

കഴിഞ്ഞ ഏഴിനാണ് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വനമേഖലയിൽ തമിഴ്‌നാട്ടുകാരായ 20 തൊഴിലാളികളെ പൊലീസ് വെടിവച്ചുകൊന്നത്. ഏറ്റുമുട്ടലിലാണ് രക്തചന്ദന കൊള്ളക്കാർ കൊല്ലപ്പെട്ടതെന്ന് ആന്ധ്രപൊലീസ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഏറ്റുമുട്ടൽ വ്യാജമാണെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി നടപടി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹർജി നൽകിയിരുന്നത്. നേരത്തെ മദ്രാസ് ഹൈക്കോടതി ഈ ഹർജി തള്ളിയിരുന്നു. ചിറ്റൂരിലെ ശേഷാചലം കാട്ടിൽ 20 പേരെയാണ് വെടിവച്ചുകൊന്നത്. സംഭവത്തിൽ തമിഴ്‌നാട്ടിലും ആന്ധ്ര അതിർത്തിയിലും പ്രതിഷേധം പുകഞ്ഞതിനെത്തുടർന്ന് ആന്ധ്രതമിഴ്‌നാട് ബസ് സർവീസ് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിരുന്നു.

ആന്ധ്രയിൽനിന്നുള്ള ബസ്സുകൾക്ക് തീയിടുകയും റോഡ് ഉപരോധിക്കുന്നതുമുൾപ്പെടെയുള്ള സമരമുറകളാണ് നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട 13 പേർ തമിഴ്‌നാട്ടിലെ തിരുവണ്ണാമല, വെല്ലൂർ ഭാഗങ്ങളിലുള്ളവരാണ്. ഇതേത്തുടർന്നാണ് ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. വെടിവെപ്പിനെ പൊലീസ് ന്യായീകരിക്കുകയേയുള്ളൂവെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുമെന്നുമാണ് കമ്മീഷൻ അധ്യക്ഷൻ കെ.ജി. ബാലകൃഷ്ണൻ പറഞ്ഞത്.

ചന്ദനക്കൊള്ളക്കാരെന്നാരോപിച്ച് പൊലീസ് കൊല്ലപ്പെടുത്തിയ ഏഴുപേരെ ബസ് യാത്രയ്ക്കിടെ പൊലീസ് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തിരുവണ്ണാമലയിലെ അർജുനപുര സ്വദേശിയാണ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തിരുവണ്ണാമലയിൽനിന്ന് ചിറ്റൂർക്ക് പോകുംവഴി അതിർത്തിഗ്രാമമായ നാഗരിയിൽവച്ചാണ് ഒപ്പമുണ്ടായിരുന്നവരെ സീറ്റിൽനിന്ന് പൊലീസ് പിടിച്ചിറക്കിക്കൊണ്ടുപോയതെന്ന് ഇയാൾ പറയുന്നു. ഇതേത്തുടർന്ന് താൻ നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച ചാനലുകളിൽ നിന്നാണ് ഏഴുപേരും കൊല്ലപ്പെട്ടെന്ന് അറിഞ്ഞതെന്നും ഇയാൾ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP