Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ആന്ധ്രയിലെ കുർനൂലിൽ സ്വകാര്യ സ്‌കാനിയ ബസും വാനും കുട്ടിയിടിച്ചു; 13പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; മരിച്ചത് വിവാഹത്തിന് പോയി മടങ്ങിയ വാൻ യാത്രികർ  

ആന്ധ്രയിലെ കുർനൂലിൽ സ്വകാര്യ സ്‌കാനിയ ബസും വാനും കുട്ടിയിടിച്ചു; 13പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; മരിച്ചത് വിവാഹത്തിന് പോയി മടങ്ങിയ വാൻ യാത്രികർ   

മറുനാടൻ ഡെസ്‌ക്‌

കുർനൂൽ (ആന്ധ്ര): ആന്ധ്രയിലെ കുർനൂലിൽ സ്വകാര്യ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 11 പേർ അപകടസ്ഥലത്ത് വെച്ചും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത് വാർത്ത ഏജൻസിയായ എഎൻഐയാണ്. ഹൈദ്രാബാദിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ വാൻ പൂർണമായും തകർന്നു.വാനിൽ കുടുങ്ങിയ പലരെയും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഒരു വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ച വൈകീട്ട് വെൽദുർത്തി ചെക്ക്പോസ്റ്റിന് സമീപത്തായിരുന്നു അപകടം.

വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റവരെ കുർനൂൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാന സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.എതിരേവന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം ഏതിർദിശയിൽ വന്ന വാനിലും ഇടിക്കുകയായിരുന്നു. ഹൈദരാബാദിൽനിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട എസ്.ആർ.എസ്. ട്രാവൽസിന്റെ ബസാണ് അപകടത്തിനിടയാക്കിയത്. മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചന്ദ്രബാബു നായിഡുവിന്റെ ട്വിറ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP