Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

'അധ്യക്ഷൻ പാർട്ടിയിൽ പരമാധികാരി; എന്റെ റോൾ എന്താണെന്ന് പുതിയ അധ്യക്ഷൻ തീരുമാനിക്കും; ഖാർഗെയോട് ചോദിക്കൂ..'; ഫലം പ്രഖ്യാപിക്കും മുമ്പെ അധ്യക്ഷൻ ഖാർഗെയെന്ന് ഉറപ്പിച്ച് രാഹുൽ ഗാന്ധി

'അധ്യക്ഷൻ പാർട്ടിയിൽ പരമാധികാരി; എന്റെ റോൾ എന്താണെന്ന് പുതിയ അധ്യക്ഷൻ തീരുമാനിക്കും; ഖാർഗെയോട് ചോദിക്കൂ..'; ഫലം പ്രഖ്യാപിക്കും മുമ്പെ അധ്യക്ഷൻ ഖാർഗെയെന്ന് ഉറപ്പിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ പരമാധികാരി അധ്യക്ഷനാണെന്നും ഇനിയുള്ള തന്റെ ചുമതല പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും ഇക്കാര്യം ഖാർഗെയോട് ചോദിക്കൂ എന്നും രാഹുൽ ഗാന്ധി. ആന്ധ്രാപ്രദേശിൽ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും മുൻപായിരുന്നു ഖാർഗെയായിരിക്കും പ്രസിഡന്റ് എന്ന് സൂചന നൽകുന്ന വിധത്തിൽ രാഹുൽ പ്രതികരിച്ചത്.

എന്താണ് പാർട്ടിയിലെ പുതിയ ചുമതല എന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. പുതിയ അധ്യക്ഷൻ ഖാർഗെജിയോട് ചോദിക്കൂ എന്നായിരുന്നു ഇതിന് രാഹുൽ നൽകിയ മറുപടി. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

'എനിക്ക് കോൺഗ്രസ് അധ്യക്ഷന്റെ ചുമതലയേക്കുറിച്ച് അഭിപ്രായം പറയാനാകില്ല. അത് പറയേണ്ടത് ഖാർഗെയാണ്. എന്റെ റോൾ എന്താണെന്ന് അധ്യക്ഷൻ തീരുമാനിക്കും', എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

എല്ലാവരും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ചോദിക്കുന്നത്. കോൺഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞുവെന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്തുകൊണ്ടാണ് മറ്റുപാർട്ടികളിൽ, ബിജെപിയിലും മറ്റ് പ്രാദേശിക കക്ഷികളിലും, സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതെന്ന് നിങ്ങൾ ചോദിക്കുന്നുണ്ടോ -രാഹുൽ ഗാന്ധി ചോദിച്ചു.

ഖർഗെയ്ക്ക് ആശംസ നേർന്ന് നിരവധി നേതാക്കൾ രംഗത്തെത്തി. തരൂർ കോൺഗ്രസിന്റെ ജനാധിപത്യംമൂല്യം തുറന്നുകാട്ടിയെന്ന് പറഞ്ഞ സതീശൻ, ഖർഗെയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കാനാകട്ടെ എന്ന് ആശംസിച്ചു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരളത്തിൽനിന്ന് തരൂരിന് നല്ല പിന്തുണ കിട്ടിയെന്ന് കെ.എസ്.ശബരീനാഥൻ വ്യക്തമാക്കി.

വർഷങ്ങളുടെ ഇടവേളയിൽ നടന്ന തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ വലിയ ഭൂരിപക്ഷത്തിനാണ് നെഹ്‌റു കുടുംബത്തിന്റെ ആശീർവാദമുള്ള മല്ലികാർജുൻ ഖാർഗെ വിജയിച്ചത്. ഖർഗെ കോൺഗ്രസിനെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇനി നയിക്കും. ഖർഗെയ്ക്ക് 7897വോട്ട് ലഭിച്ചപ്പോൾ ശശി തരൂർ 1072 വോട്ട് നേടി അഭിമാനകരമായ മത്സരം കാഴ്ചവച്ചു. ഖർഗെയുടെ വസതിക്കു മുന്നിൽ ആഹ്ലാദപ്രകടന നടക്കുകയാണ്.

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പിച്ചതോടെയാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാളെ അധ്യക്ഷനായി തെരഞ്ഞെടുക്കേണ്ടിവന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പലനേതാക്കളും സമ്മർദം ചെലുത്തിയിട്ടും പി.സി.സികൾ പ്രമേയം പാസാക്കിയിട്ടും രാഹുൽ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധി. ആന്ധ്രപ്രദേശിലൂടെയാണ് ഭാരജ് ജോഡോ യാത്ര നിലവിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP