Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഗർഭച്ഛിദ്രം നടത്തിയത് രണ്ടു തവണ; കുഞ്ഞിന് ജന്മം നൽകിയപ്പോൾ വീട്ടിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ടു; സംഗീത സംവിധായകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഗാനരചയ്താവ് രംഗത്ത്; അന്വേഷണമാരംഭിത്ത് പൊലീസ്

ഗർഭച്ഛിദ്രം നടത്തിയത് രണ്ടു തവണ; കുഞ്ഞിന് ജന്മം നൽകിയപ്പോൾ വീട്ടിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ടു; സംഗീത സംവിധായകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഗാനരചയ്താവ് രംഗത്ത്; അന്വേഷണമാരംഭിത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പ്രമുഖ സംഗീത സംവിധായകനും ഗായകനുമെതിരെ പരാതിയായി വനിതാ ഗാനരചയിതാവ്. വിവാഹവാഗ്ദാനം ചെയ്ത് തുടർച്ചയായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ബോളിവുഡ് സംഗീത സംവിധായകൻ രാഹുൽ ജെയ്നിനെതിരെയാണ് 36കാരിയുടെ പരാതി.

യുവതിയെ രാഹുൽ ജെയിൻ രണ്ട് തവണ ഗർഭിണിയാക്കിയതായും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായും പൊലീസ് പറയുന്നു. മൂന്നാം തവണ ഗർഭിണിയായപ്പോൾ യുവതി ഗർഭച്ഛിദ്രത്തിന് തയ്യാറായില്ല. ഈ വർഷം മാർച്ചിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിനെ സ്വീകരിക്കാൻ ജെയിൻ തയ്യാറായില്ലെന്നും യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് നിർബന്ധിച്ച് പറഞ്ഞുവിട്ടതായും പൊലീസ് പറയുന്നു.

പരാതിക്കാരിയായ യുവതി നിരവധി സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും പാട്ടെഴുതിയിട്ടുണ്ട്. 2018ലാണ് യുവതി ഭർത്താവിനും കുഞ്ഞിനൊപ്പം മുംബൈയിലെത്തിയത്. രണ്ട്് പ്രമുഖ സംഗീത സംവിധായകർക്കൊപ്പം 2016ലാണ് ജെയിനിനെ യുവതി ആദ്യം കാണുന്നത്. യുവതിയും ഭർത്താവുമായി നല്ല ബന്ധമല്ലെന്നറിഞ്ഞ ജെയിൻ ഈ അവസരം മുതലെടുത്ത് ബന്ധം സ്ഥാപിച്ചു.

2019ൽ യുവതി ഭർത്താവിൽ നിന്ന് വിവാഹമോനം നേടുകയും ജെയിനിനുമൊപ്പം താമസിക്കുകയുമായിരുന്നു. കുഞ്ഞ് പിറന്നിട്ടും വിവാഹം കഴിക്കാൻ ജെയ്ൻ തയ്യാറായില്ലെന്നും വീട്ടിൽ നിന്ന് നിർബന്ധിച്ച് തന്നെയും മകനെയും ഇറക്കിവിട്ടെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ യുവതിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

2016ൽ ഫീവർ എന്ന ചിത്രത്തൂലൂടെയാണ് ജെയിൻ ബോളിവുഡിൽ അരങ്ങേറിയത്. നിരവധി സിനിമകൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിന്റെതായി ഒട്ടേറെ ഹിറ്റുകളുമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP