Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

എയറിലാകുന്നത് താൻ ഒരു തുറന്ന പുസ്തകമായതിനാൽ; ട്രോളുകൾ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളു; വിശ്വസിക്കുന്നത് ആരെയും ചിരിപ്പിച്ചിട്ടില്ലെങ്കിലും വെറിപ്പിച്ചിട്ടില്ലെന്ന്; വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്‌നസാക്ഷാത്കാരം പോലെ; തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ടിനി ടോം മനസ്സ് തുറക്കുന്നു

എയറിലാകുന്നത് താൻ ഒരു തുറന്ന പുസ്തകമായതിനാൽ; ട്രോളുകൾ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളു; വിശ്വസിക്കുന്നത് ആരെയും ചിരിപ്പിച്ചിട്ടില്ലെങ്കിലും വെറിപ്പിച്ചിട്ടില്ലെന്ന്; വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്‌നസാക്ഷാത്കാരം പോലെ; തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ടിനി ടോം മനസ്സ് തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മിമിക്രിയിലൂടെ മലയാളസിനിമയിലെത്തിയവർ നിരവധിയാണ്.ചിലർ പാതിവഴിയിൽ വീണ് പോകുമ്പോൾ മറ്റ് ചിലർ പതിയെ പതിയെ വിജയം കണ്ടെത്തുന്നുമുണ്ട്. അത്തരത്തിൽ ചെറിയ വേഷത്തിൽ തുടങ്ങി ഇപ്പോൾ ശ്രദ്ധേയതാരത്തിലൊരാളായി മാറിയിരിക്കുകയാണ് ടിനി ടോം.ഇപ്പോൾ തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അദ്ദേഹം.റഹ്മാൻ നായകനാകുന്ന ചിത്രത്തിലാണ് ടിനിയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.'ഓപ്പറേഷൻ അരപ്പൈമ' എന്ന ചിത്രത്തിന്റെ സംവിധായകൻ മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ പ്രാഷ് ആണ്.

തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ സിനിമാതിക് പ്രേക്ഷകരുമായി മനസ്സ് തുറക്കുകയാണ് ടിനി ടോം.ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല എന്നതാണ് സത്യം.ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടാകാറുണ്ട്.പക്ഷെ അതിന് വേണ്ടി ചോദിച്ച് ദൈവത്തെ ബുദ്ധിമുട്ടിക്കാറില്ല. എനിക്ക് തരുന്നതിനൊക്കെ ദൈവത്തോട് നന്ദി പറയുന്നതാണ് എന്റെ പ്രാർത്ഥന.എന്റെ മനസ്സിലെ ആഗ്രഹത്തെക്കാൾ ദൈവം എനിക്ക് തരുന്നുണ്ട്.പിന്നെന്തിനാണ് ഞാൻ വീണ്ടും ചോദിച്ച് ദൈവത്തെ ബുദ്ധിമുട്ടിക്കുന്നതെന്ന് ടിനി പറയുന്നു.

ട്രോളുകളും എയറിൽ കയറുന്നതും എന്നും ആസ്വദിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ഞാനൊരു തുറന്ന പുസ്തകമാണ്.ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് നമുക്ക് പഴയപോലെ ഒരു കാര്യവും രഹസ്യമായി ചെയ്യാൻ പറ്റില്ല.നമ്മൾ എന്ത് ചെയ്താലും എങ്ങിനെയെങ്കിലും ജനം അറിയും.അപ്പോൾ തു്‌റന്ന പുസ്തകം പോലെ എല്ലാം തുറന്ന് പറയുന്ന എന്റെ കാര്യമൊക്കെ പറയണോ..അങ്ങിനെയാണ് ഞാൻ എയറിൽ കയറുന്നത്.അത് പോലെ തന്നെയാണ് ട്രോളുകളും.സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഞാൻ ട്രോളിൽ നിറയാറുണ്ട്.ജനങ്ങൾ നമ്മെ ഓർമ്മിക്കുന്നുവെന്നതിന്റെ തെളിവാണ് അത്.

നല്ലതോ മോശമോ എന്തും ആയിക്കൊള്ളട്ടെ ആൾക്കാർ നമ്മളെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ പേടിക്കാനില്ല.കാരണം അവർ നമ്മളെ ഒർക്കുന്നുണ്ട് എന്നതിന് ഇതിൽപരം തെളിവ് വേണ്ട. പക്ഷെ ഒന്നും പറയുന്നില്ലെങ്കിൽ പേടിക്കണം.കാരണം നമ്മൾ പ്രേക്ഷകരിൽ നിന്നും അകന്നുതുടങ്ങിയെന്നതാണ് അത് സൂചിപ്പിക്കുന്നത്.ഒന്നും കൊണ്ട് സിനിമയിൽ വന്നയാളല്ല താൻ.മിമിക്രി ഒരു പാസ്‌പോർട്ടാക്കി സിനിമയിലെത്തുകയായിരുന്നു.എങ്കിലും താൻ ഉള്ളതുകൊണ്ട് ഒരു സിനിമയും കോമഡി സിനിമയായി വ്യഖ്യാനിക്കപ്പെട്ടിട്ടില്ല.ആരെയും ചിരിപ്പിക്കാൻ സാധിച്ചില്ലെങ്കിലും വെറുപ്പിച്ചില്ലെന്നുമാണ് വിശ്വാസം.

അത് പോലെ വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്‌നസാക്ഷാത്കാരമാണ്.പണ്ട് കാലത്ത് വാഹനങ്ങൾ കണ്ട് കൊതിച്ചിരുന്നു.ഇപ്പോൾ സാധിക്കുന്നതുകൊണ്ട് സ്വന്തമാക്കുന്നു.ഒരുപാട് പേര് അഭിനന്ദനങ്ങൾ ഒക്കെ പറഞ്ഞ് കമന്റ് ഇടും. എന്നാൽ ചിലർ നമ്മളെ വേദനിപ്പിക്കാനായി ചില കമന്റ് ഇടും. ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെ പറഞ്ഞ്. പക്ഷേ എനിക്ക് വേദനിക്കാറില്ല. ഞാൻ ചിട്ടിയൊക്കെ പിടിച്ചിട്ടാണ് ഈ വണ്ടി എടുത്തേക്കുന്നത്. അല്ലാതെ വീട്ടിൽ കാശ് ഉണ്ടായിട്ടൊന്നുമല്ല. എന്റെ ഭാര്യ പറയും ഫ്‌ളാറ്റോ സ്ഥലമോ മറ്റോ വാങ്ങിയിട്ടാൽ കുറേക്കാലം കഴിഞ്ഞ് പൈസ തിരിച്ചുകിട്ടുമല്ലോ. പക്ഷേ നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് തിരിച്ചുകിട്ടില്ല.

ഞാൻ സീറോ ബാങ്ക് ബാലൻസിൽ തുടങ്ങിയവനാണ്. വീട്ടിൽ കാശ് ഇല്ലാഞ്ഞിട്ടല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഒറ്റയ്ക്ക് ഒരു മുറിയിൽ ജീവിതം തുടങ്ങിയതാണ്. അന്ന് വാഹനം, വീട് എന്നൊക്കെ പറഞ്ഞാൽ സ്വപ്നമായിരുന്നു. ഈ വണ്ടി ജീവിതത്തിലേക്ക് വന്നതും ഒരു മാജിക് ആണ്. ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞത് ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്ന്. കുറച്ച് പ്രായമുള്ള ഒരാൾക്ക് മകൻ സമ്മാനം കൊടുത്തതാണ് ഈ വണ്ടി. അദ്ദേഹത്തിന് ഓടിക്കാനാവില്ല. ഒട്ടും ഓടാത്ത വണ്ടിയാണെന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു, ടിനി ടോം പറയുന്നു.

'ഒഎ' എന്ന ചുരുക്കപ്പേരിൽ ആണ് ഓപ്പറേഷൻ അരപ്പൈമ' എന്ന ചിത്രം അറിയപ്പെടുന്നത്.ഒരു നേവൽ ഉദ്യോഗസ്ഥനാണ് റഹ്മാന്റെ നായക കഥാപാത്രം. ടിനി ടോം ഒരു ട്രാൻസ് വനിതയായാണ് വേഷമിടുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് പ്രമേയം. നാടോടികൾ ഫെയിം അഭിനയ, ഗൗരി ലക്ഷ്മി, പഞ്ചാബി നടി നേഹ സക്‌സേന എന്നിവരും സുപ്രധാന റോളുകളിൽ ഉണ്ട്. 'തമിഴിൽ ആദ്യമാണ് ഒരു സിനിമ പൂർണ്ണമായും യുദ്ധക്കപ്പലിൽ ചിത്രീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP