Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

ജീവിച്ചിരിക്കുന്നയാൾ മരിച്ചെന്ന് കാട്ടി കോടികളുടെ ഇൻഷുറൻസ് തട്ടാൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ

ജീവിച്ചിരിക്കുന്നയാൾ മരിച്ചെന്ന് കാട്ടി കോടികളുടെ ഇൻഷുറൻസ് തട്ടാൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മുംബൈ: ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചെന്നു കാണിച്ച് കോടികളുടെ ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ദിനേഷ് താക്സേൽ, അനിൽ ലാത്കേ, വിജയ് മൽവാഡേ എന്നിവരാണ് പിടിയിലായത്. തന്റെ പേരിലുള്ള എൽഐസി ഇൻഷുറൻസ് തട്ടാൻ ദിനേഷ് താക്സേൽ എന്നയാളാണ് മരണം ആസൂത്രണം ചെയ്തത്. പണം തട്ടിയെടുക്കാൻ കൂട്ടാളികൾ എൽഐസിയെ സമീപിച്ചതോടെ കള്ളത്തരമാണെന്ന് സംശയം തോന്നി, ഇതോടെ എൽഐസി ഓഫിസർ മനോജ് പട്ടീൽ മുംബൈ പൊലീസിൽ പരാതി നൽകി.

തുടർന്ന് ആറു വർഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദിനേഷും കൂട്ടാളികളും കുടുങ്ങിയത്. ദിനേഷ് താക്സേൽ 2015 ഏപ്രിലിൽ രണ്ടു കോടി രൂപയുടെ എൽഐസി ഇൻഷൂറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് ഒരു വർഷത്തോളം പ്രീമിയം തുക കൃത്യമായി അടയ്ക്കുകയും ചെയ്തു. എന്നാൽ 2017 മാർച്ച് 14ന്, ദിനേഷ് മരിച്ചുവെന്ന് അവകാശവാദം ഉയർന്നു. കേസിൽ അറസ്റ്റിലായ മറ്റൊരാളിലൂടെയാണ് ദിനേഷ് അവകാശവാദം ഉന്നയിച്ചത്. പുണെയിലെ ബെൽവാന്ദി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബർ 25ന് നടന്ന ഒരു അപകടത്തിൽ മരിച്ചുവെന്നായിരുന്നു അവകാശവാദം.

ആറു വർഷത്തെ അന്വേഷണത്തിനൊടുവിൽ ദിനേഷ് മരിച്ചില്ലെന്ന് കണ്ടെത്തി. അതുപോലെ എൽഐസി പോളിസിയിൽ ചേരുന്നതിനായി ദിനേഷ് സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നും കണ്ടെത്തി. പോളിസി എടുക്കുന്ന സമയത്ത്, താൻ കർഷകനാണെന്നും ഒരു വർഷം 35 ലക്ഷം രൂപ വരുമാനമുണ്ടെന്നുമാണ് ദിനേഷ് അധികൃതരോടു പറഞ്ഞത്. ഇതിനു പുറമേ ഇയാൾ ഒരു മെസ് നടത്തുന്നുണ്ടെന്നും അതിൽനിന്ന് വർഷം തോറും 78 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. എൽഐസി അധികൃതരുടെ പരാതിയിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നതും പ്രതികൾ പിടിയിലായതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP