Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

കോവിഡ് നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച 2000ൽ അധികം ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ

കോവിഡ് നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച 2000ൽ അധികം ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ ഗൾഫ് നാടുകളിൽ രോഗം ബാധിച്ച് മരിച്ച ഇന്ത്യക്കാരേയും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഗൾഫിൽ 2000ൽ അധികം ഇന്ത്യക്കാരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇവരിൽ പകുതിയും മലയാളികളാണ്. ഇവരെ ഏതു പട്ടികയിൽ ഉൾപ്പെടുത്തണം എന്ന കാര്യത്തിലാണ് വ്യക്തത ഇല്ലാത്തത്.

കേരളമോ, ഇന്ത്യയോ ഇവരെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിദേശത്ത് മരിച്ച ഇന്ത്യക്കാരെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ നിർദേശിക്കുകയോ മലയാളികളെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ വിഷയം ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.

കോവിഡ് ബാധിച്ച് മലയാളി മരിക്കുന്നത് ആദ്യം കേരളത്തിലല്ല, ഗൾഫിലാണ്. ആയിരത്തോളം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ കണക്കെടുപ്പ് കൃത്യമായി നടന്നിട്ടില്ല. സാധാരണക്കാരായ പ്രവാസികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. പലരുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിച്ചില്ല. ഗൾഫ് രാജ്യങ്ങളുടെ പ്രോട്ടോക്കോൾ പ്രകാരം അതത് രാജ്യങ്ങളിൽ തന്നെയാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്.

കേന്ദ്ര സർക്കാരും കേരള സർക്കാരും കോവിഡ് പുനരധിവാസത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് മരിച്ചവരെ എങ്ങനെ ഉൾക്കൊള്ളിക്കും എന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് പറയുമ്പോഴും ആ പട്ടികയിൽ ഗൾഫിൽ മരിച്ച ഇന്ത്യക്കാർ ഉൾപ്പെടുമോ എന്നതാണ് ആശങ്ക. ഇന്ത്യക്കാർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ അതിൽ ഗൾഫിൽ മരിച്ച ഇന്ത്യക്കാരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP