Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

മതസൗഹാർദ്ദ പരസ്യം കണ്ടപ്പോൾ കുരുപൊട്ടി സംഘപരിവാർ; പരസ്യത്തിൽ മുസ്ലിം ആൺകുട്ടിയും ഹിന്ദു പെൺകുട്ടിയും ഉള്ളത് 'ലൗ ജിഹാദെ'ന്ന് ആരോപണം; സർഫ് എക്‌സലിന്റെ പുതിയ പരസ്യം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സംഘപരിവാർ പ്രചരണം

മതസൗഹാർദ്ദ പരസ്യം കണ്ടപ്പോൾ കുരുപൊട്ടി സംഘപരിവാർ; പരസ്യത്തിൽ മുസ്ലിം ആൺകുട്ടിയും ഹിന്ദു പെൺകുട്ടിയും ഉള്ളത് 'ലൗ ജിഹാദെ'ന്ന് ആരോപണം; സർഫ് എക്‌സലിന്റെ പുതിയ പരസ്യം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സംഘപരിവാർ പ്രചരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മതസൗഹാർദ്ദ പരസ്യം കണ്ട് കുരുപൊട്ടി സംഘപരിവാർ. ഹിന്ദുസ്ഥാൻ ലിവറിന്റെ പുതിയ പരസ്യമാണ് സംഘപരിവാറുകാരുടെ എതിർപ്പിന് ഇടയാക്കിയത്. പരസ്യത്തിൽ മതസൗഹാർദ്ദം ചിത്രീകരിച്ചതാണ് പ്രശ്‌നമായത്. ഇതോടെ സംഘപരിവാർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സർഫ് എക്‌സൽ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നു.

ഹോളി ആഘോഷം നടക്കുന്ന ഒരു തെരുവിലൂടെ തന്റെ പൈജാമയിൽ ചായം പറ്റാതെ പള്ളിയിൽ നിസ്‌കരിക്കാൻ പോകാൻ ഒരു ഹിന്ദു പെൺകുട്ടി സഹായിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഈ പരസ്യം സൈബർ ലോകത്ത് വൈറലായപ്പോഴാണ് സംഘപരിവാർ ഇതിലും വർഗീയത കലർത്തി രംഗത്തുവന്നത്. പരസ്യത്തിന് വലിയ പിന്തുണയാണ് യൂടൂബിൽ ലഭിക്കുന്നത്. ഇതിനിടെയാണ് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ആളുകൾ എത്തിയത്. #BoycottSurfExcel എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രചാരണം.

ഹോളി ആഘോഷം നടക്കുന്ന തെരുവിലേക്ക് തൂവെള്ള വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി സൈക്കിൾ വന്നു നിൽക്കുന്നു. ബലൂണിൽ ചായം നിറച്ച് എറിയാൻ നിൽക്കുന്ന കുട്ടികളെ അവൾ പ്രകോപിപ്പിക്കുന്നു. അവരെക്കൊണ്ട് പക്കലുള്ള എല്ലാ ചായവും തന്റെ മേൽ പ്രയോഗിപ്പിച്ച ശേഷം വീട്ടിൽ കാത്തു നിന്നിരുന്ന മുസ്ലിം സുഹൃത്തിനെ കൂട്ടി പള്ളിയിലേക്ക് പോകുന്നു. പള്ളിയിൽ പോയി വേഗം വരാമെന്ന് പറയുന്ന അവനോട് പെൺകുട്ടി നമുക്ക് ചായത്തിൽ കളിക്കാമെന്നും പറയുന്നുമുണ്ട്. ഇതെല്ലാമാണ് സംഘപരിവാറിന്റെ എതിർപ്പിന് ഇടയാക്കിയത്.

കുഞ്ഞുങ്ങളെ വെച്ചുള്ള പരസ്യം ലൗ ജിഹാദാണെന്നാണ് ഇവരുടെ പ്രചരണം. ഹിന്ദു പെൺകുട്ടിയെ മുസ്ലിം പയ്യൻ വിവാഹം ചെയ്യുമെന്നും അവളെ മതംമാറ്റുമെന്നുമാണ് സംഘപരിവാറുകാരുടെ ആശങ്ക. ഹോളിയെക്കാൾ പ്രധാനമാണ് നിസ്‌കാരമെന്ന സന്ദേശമാണ് പരസ്യം നൽകുന്നതെന്ന് വേറെ ചിലർ പറയുന്നു. എന്തായാലും സർഫ് എക്‌സലിനെതിരെ ഹേറ്റ് കാമ്പയിനാണ് നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP