Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

മധ്യനിര ശക്തിപ്പെടുത്തുന്നതിനാണ് ടീം സെലക്ഷനിൽ പ്രധാന്യം നൽകിയത്; ടീമിൽ നാല് സ്പിന്നർമാർ വേണമെന്നത് ഉറച്ച തീരുമാനമായിരുന്നു; ട്വന്റി 20 ക്യാപ്റ്റനായി തിരിച്ചെത്തുന്നതിൽ പുതുമയൊന്നുമില്ലെന്ന് രോഹിത് ശർമ

മധ്യനിര ശക്തിപ്പെടുത്തുന്നതിനാണ് ടീം സെലക്ഷനിൽ പ്രധാന്യം നൽകിയത്; ടീമിൽ നാല് സ്പിന്നർമാർ വേണമെന്നത് ഉറച്ച തീരുമാനമായിരുന്നു; ട്വന്റി 20 ക്യാപ്റ്റനായി തിരിച്ചെത്തുന്നതിൽ പുതുമയൊന്നുമില്ലെന്ന് രോഹിത് ശർമ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ ചർച്ചകളിൽ മധ്യനിര ശക്തിപ്പെടുത്തുന്നതിനാണ് പ്രധാന്യം നൽകിയതെന്ന് നായകൻ രോഹിത് ശർമ. ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്. ക്യാപ്റ്റനായി തിരിച്ചെത്തുന്നതിൽ പുതുമയൊന്നുമില്ലെന്നും രോഹിത് ശർമ പറഞ്ഞു. ടീംഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പിൽ കളിക്കുന്നത്.

ക്യാപ്റ്റൻസി വിവാദത്തിൽ രോഹിത്ത് ആദ്യമായി പ്രതികരിച്ചത് ഇങ്ങനെ. ''ടീമിൽ നാല് സ്പിന്നർമാർ വേണമെന്നത് ഉറച്ച തീരുമാനമായിരുന്നു. അക്കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. പതിനഞ്ചംഗ ടീമിൽ ആരൊക്കെ പ്ലേയിങ് ഇലവനിൽ എത്തുമെന്ന് മത്സരവേദികളിലെ സാഹചര്യവും എതിരാളികളെയും നോക്കിയാവും തീരുമാനിക്കുക.'' രോഹിത് പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെ ടീമിലെത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഐപിഎല്ലിലെ നിലവിലെ ഫോമും ബൗളിങ് ഓപ്ഷനും കൂടി പരിഗണിച്ചാണ് റിങ്കു സിംഗിനെ മറികടന്ന് ശിവം ദുബെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്.'' രോഹിത് കൂട്ടിചേർത്തു.

ഹാർദിക്കിനെ മാറ്റിയതിനെ കുറിച്ചും ബിസിസിഐ ചീഫ് സെലക്റ്റർ അജിത് അഗാർക്കറും കവിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അഗാർക്കർ വ്യക്തമാക്കിയതിങ്ങനെ... ''പ്രധാന ടൂർണമെന്റുകളിൽ പരിചയസമ്പന്നായ ക്യാപ്റ്റനെ ലഭിക്കണം. ശരിയാണ് ഹാർദിക് പാണ്ഡ്യ മുമ്പും ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാൽ ഏകദിന ലോകകപ്പിലെ ഫോം ക്യാപ്റ്റൻസിയും നോക്കുമ്പോൾ രോഹിത്തിലേക്ക് തന്നെ പോവേണ്ടിവന്നു. എന്നാൽ വൈസ് ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. ഹാർദിക്കിന് പകരം മറ്റൊരാളെ കൊണ്ടുവരിക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു നേതാവെന്ന നിലയിലും ഓൾറൗണ്ടറെന്ന നിലയിലും അങ്ങനെതന്നെ കാര്യങ്ങൾ.'' അജിത് അഗാർക്കർ പറഞ്ഞു.

അതേ സമയം കോലിയുടെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് രോഹിത്തിനോട് ചോദ്യം വന്നപ്പോൾ പരിഹാസചിരി മാത്രമായിരുന്നു രോഹിത്തിന്റെ മറുപടി. ചോദ്യത്തിനുള്ള മറുപടി ചീഫ് സെലക്റ്റർ അജിത് അഗാർക്കർ നൽകിയത്. ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് അഗാർക്കർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''നമ്മളത് ചർച്ച ചെയ്യേണ്ട കാര്യമേയില്ല. അദ്ദേഹം മികച്ച ഫോമിലാണ്, സ്ട്രൈക്ക് റേറ്റിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. പരിചയസമ്പത്തുകൊണ്ട് ഏറെ ചെയ്യാൻ സാധിക്കും. കോലിക്കും ഇപ്പോഴും ഫീൽഡർമാർക്കിടയിൽ വിടവ് കണ്ടെത്തി കളിക്കാൻ സാധിക്കുന്നുണ്ട്. മാത്രമല്ല, ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്.'' അഗാർക്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP