Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരം ജൂൺ ഒന്നിന്; ജയ്‌സ്വാളടക്കം രണ്ടാം സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചു; ലണ്ടനിലുള്ള ഹാർദിക് പാണ്ഡ്യയും നേരിട്ടെത്തും; സന്നാഹ മത്സരത്തിൽ കോലി കളിച്ചേക്കില്ല

ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരം ജൂൺ ഒന്നിന്; ജയ്‌സ്വാളടക്കം രണ്ടാം സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചു; ലണ്ടനിലുള്ള ഹാർദിക് പാണ്ഡ്യയും നേരിട്ടെത്തും; സന്നാഹ മത്സരത്തിൽ കോലി കളിച്ചേക്കില്ല

സ്പോർട്സ് ഡെസ്ക്

മുംബൈ: ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം ജൂൺ ഒന്നിന് നടക്കാനിരിക്കെ ഇന്ത്യൻ ടീമിന്റെ രണ്ടാം സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. രാജസ്ഥാൻ റോയൽസ് താരങ്ങളായ യുസ്‌വേന്ദ്ര ചാഹൽ, യശശ്വി ജയ്‌സ്വാൾ, ആവേശ് ഖാൻ എന്നിവരാണ് രണ്ടാം സംഘത്തിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ , കുൽദീപ് യാദവ്, റിസർവ് താരങ്ങളായ ശുഭ്മാൻ ഗിൽ, ഖലീൽ അഹമ്മദ്, തുടങ്ങിയവർ കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയിരുന്നു.

യുഎഇയിൽ നിന്നും മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യൻ സംഘത്തിന് ഒപ്പം ചേരും. യുസ്വേന്ദ്ര ചാഹൽ, ആവേശ് കുമാർ, യശസ്വി ജയ്‌സ്വാൾ എന്നിവരടങ്ങുന്ന സംഘവും ഉടനെ ടീമിനൊപ്പം ചേരും. ഇപ്പോൾ ലണ്ടനിലുള്ള ഹാർദിക് പാണ്ഡ്യ നേരിട്ട് ന്യൂയോർക്കിലേക്കെത്തുമെന്നാണ് വിവരം. അതേ സമയം ജൂൺ ഒന്നിന് ബംഗ്ലാദേശുമായുള്ള പരിശീലന മത്സരത്തിനുമുമ്പ് വിരാട് കോലിയും ടീമിനൊപ്പം ചേരും. എന്നാൽ, ഈ മത്സരത്തിൽ കോലി കളിക്കുമോയെന്ന് ബി.സി.സിഐ. വ്യക്തമാക്കിയിട്ടില്ല. എ ഗ്രൂപ്പിലാണ് ഇന്ത്യ. ജൂൺ അഞ്ചിന് ആദ്യമത്സരത്തിൽ അയർലൻഡിനെ നേരിടും. യു.എസ്., കാനഡ, പാക്കിസ്ഥാൻ എന്നിവരാണ് മറ്റുടീമുകൾ.

രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം അമേരിക്കയിൽ എത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ സഞ്ജു സാംസൺ, വിരാട് കോലി, വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ എന്നിവർ മുൻ നിശ്ചയിച്ചതിനേക്കാൾ വൈകിയാണ് ടീമിനൊപ്പം ചേരുന്നത്. ഐപിഎല്ലിനുശേഷം ചെറിയ ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു. ഐപിഎല്ലിലെ ക്വാളിഫയർ പോരാട്ടത്തിനുശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദുബായിലേക്ക് പോകാനുള്ള സഞ്ജുവിന്റെ അപേക്ഷയും ബിസിസിഐ അനുവദിച്ചിരുന്നു.

അതേസമയം,ഐപിഎല്ലിൽ ആദ്യ റൗണ്ടിൽ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹാർദ്ദിക് പാണ്ഡ്യ ലണ്ടനിൽ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോർട്ട്. ഹാർദ്ദിക് ലണ്ടനിൽ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. റിസർവ് താരങ്ങളിൽ ഉൾപ്പെട്ട കൊൽക്കത്ത താരം റിങ്കു സിങ് ഐപിഎൽ കിരീടനേട്ടത്തിനുശേഷം ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം.

ലോകകപ്പിന് മുന്നോടിയായി ജൂൺ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും. കോലിയും സഞ്ജുവും പാണ്ഡ്യയും ഈ മത്സരത്തിൽ കളിക്കില്ലെന്നാണ് സൂചന. ജൂൺ രണ്ടിന് അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുന്നത്. അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒൻപതിനാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ , അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP