Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

സണ്ണി വെയ്നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ജീവക്കൊപ്പം; 'സഖാവ് ബാലൻ' എന്ന കഥാപാത്രമായി സണ്ണിയെത്തുന്ന 'ജിപ്സി'യുടെ ട്രെയിലർ കാണാം

സണ്ണി വെയ്നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ജീവക്കൊപ്പം; 'സഖാവ് ബാലൻ' എന്ന കഥാപാത്രമായി സണ്ണിയെത്തുന്ന 'ജിപ്സി'യുടെ ട്രെയിലർ കാണാം

ണ്ണി വെയ്നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ജിപ്സി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ജീവ നായകനാവുന്ന ചിത്രത്തിൽ 'സഖാവ് ബാലൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി ആണേ്. സംവിധായകൻ ലാൽജോസും ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

മികച്ച തമിഴ് ചിത്രത്തിനുള്ള 2016 ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകൻ രാജു മുരുഗേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രാജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. രാജുവിന്റെ നാലാമത് ചിത്രമായ ജിപ്സി രാജ്യത്തെ സമാന രാഷ്ട്രീയ സാഹചര്യങ്ങളെ പ്രമേയമാക്കിയാണ് അവതരിപ്പിക്കുന്നത്.

നടാഷ സിങ് നായികയാവുന്ന ചിത്രത്തിൽ സുശീല രാമൻ, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സെൽവകുമാർ എസ് കെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP