Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കാലിക്കറ്റ് സർവ്വകലാശാലയിൽ ബാക്ക് ലോഗ് നികത്താതെ സംവരണം അട്ടിമറിച്ച അദ്ധ്യാപക നിയമന നീക്കം റദ്ദാക്കണം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ അദ്ധ്യാപക നിയമനത്തിൽ സംവരണ വിഭാഗങ്ങളുടെ അർഹതപ്പെട്ട അൻപതോളം തസ്തികകൾ നഷ്ടപ്പെടുത്തി ക്കൊണ്ടുള്ള അദ്ധ്യാപക നിയമനത്തിനായുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് പ്രൊഫസർ തസ്‌കിതയിൽ മാത്രം പിന്നാക്ക വിഭാഗങ്ങളായ വിശ്വകർമ 8, മുസ്ലിം 7, നാടാർ 5, ധീവര 1, ഈഴവ/തിയ്യ/ബില്ലവർ 2, മറ്റുള്ളവർ 2 എന്നിങ്ങനെയും എസ്.സി എസ്.ടി വിഭാഗത്തിൽ നിന്ന് 1 ഉം ബാക്ക് ലോഗ് നിലവിലുണ്ട്. ഭിന്ന ശേഷിക്കാരുടെ 4 തസ്തികകളും ബാക്ക് ലോഗാണ്. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലായി പതിനഞ്ചിൽ പരം തസ്തികകളുടെ ബാക്ക് ലോഗുണ്ട്. കേരള സർവീസ് റൂൾസ് പാലിക്കണമെന്ന 2013 ലെ കേരള സർക്കാർ ഓർഡിനൻസ് അനുസരിച്ച് സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് പ്രത്യേകം നികത്തണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് ബാക്ക് ലോഗ് നികത്താതെ പുതിയ നിയമന നീക്കം സർവ്വകലാശാല നടത്തുന്നത്.

ബാക്ക് ലോഗ് നികത്താതെ നടത്തുന്ന പുതിയ നിയമനങ്ങൾക്ക് നിയമ സാധുതയില്ലെന്ന സുപ്രിം കോടതി വിധിയും കാറ്റിൽ പറത്തിയാണ് സർവ്വകലാശാല ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവിൽ വിജ്ഞാപനം നടത്തിയ 116 തസ്തികകളിൽ സംവരണ വിഭാഗങ്ങൾക്ക് അർഹമായ തസ്തികകൾ ഏതെന്ന് വ്യക്തമാക്കുന്നില്ല. കോവിഡ് മൂലമുള്ള സാമൂഹ്യ നിയന്ത്രണങ്ങളാൽ അധ്യയനം മുടങ്ങിയിരിക്കുന്ന ഈ സന്ദർഭത്തിലും തിരക്കു പിടിച്ച് ഓൺലൈൻ അഭിമുഖം നടത്തി നിയമനം നടത്താനുള്ള ദുരൂഹമായ നീക്കവും യൂണിവേഴ്‌സിറ്റി നടത്തുന്നു. പാർലമെന്റ് അംഗീകരിച്ച യുജിസി നിയമത്തിൽ ഓൺലൈൻ നിയമനം സാധുവല്ല എന്ന വ്യവസ്ഥയും യൂണിവേഴ്‌സിറ്റി പാലിക്കുന്നില്ല. ആൾമാറാട്ടത്തിനും അഴിമതിക്കും ഭരണകക്ഷിക്ക് സ്വാധീനിമുള്ളവർക്ക് നുഴഞ്ഞ് കയറാനുമുള്ള വഴിയാണ് സർവ്വകലാശാല ഇടതു ഭരണത്തിന് കീഴിൽ ഒരുക്കുന്നത്. സംവരണ അട്ടിമറി വഴി ദലിത് പിന്നാക്ക ജനവിഭാഗങ്ങളെ അധികാരസ്ഥാനങ്ങളിൽ നിന്ന് പുറം തള്ളാനുള്ള ആർ.എസ്.എസ് അജണ്ടയാണ് സർവ്വകലാശാല നടപ്പാക്കുന്നതെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഇതിന് തടയിടുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP