Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

നാരായണ ഗ്രൂപ്പ്: കേരളത്തിൽ ഓഫീസ് തുറന്നു

നാരായണ ഗ്രൂപ്പ്: കേരളത്തിൽ ഓഫീസ് തുറന്നു

സ്വന്തം ലേഖകൻ

മെഡിക്കൽ - എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ് രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ നാരായണ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കേരള റീജിയണൽ ഓഫീസ് എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു. പാലാരിവട്ടത്തുകൊടുവത്തറ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച റീജിയണൽ ഓഫീസിന്റെ ഉദ്ഘാടനം മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ നിർവ്വഹിച്ചു. കേരള റീജിയണൽ ഡയറക്ടർ ഇ. ശ്രീനിവാസ് അധ്യക്ഷനായിരുന്നു. സെന്റർ ഹെഡ് ശ്രീജിത് മധു, ഓപ്പറേഷൻസ് ഹെഡ് ശ്രീജിത് ഹരിശർമ്മ എന്നിവർ പ്രസംഗിച്ചു. രാജ്യത്ത് 17 സംസ്ഥാനങ്ങളിലായി 41 വർഷത്തെ പ്രവർത്തന പരിചയമുള്ള തെലുങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന നാരായണ ഗ്രൂപ്പിന് കീഴിൽ 630ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. നാരായണ ഗ്രൂപ്പിന്റെ തിരുവനന്തപുരം സെന്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് റീജിയണൽ ഡയറക്ടർ ഇ. ശ്രീനിവാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP