Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി; അവധിക്കാല വണ്ടി സർവീസ് നടത്തുക കോട്ടയം, കോയമ്പത്തൂർ വഴി

കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി; അവധിക്കാല വണ്ടി സർവീസ് നടത്തുക കോട്ടയം, കോയമ്പത്തൂർ വഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി സർവീസ് നടത്തും. കോട്ടയം, കോയമ്പത്തൂർ വഴിയാണ് അവധിക്കാല സർവീസ് നടത്തുന്നത്.

കൊച്ചുവേളിയിൽനിന്ന് മെയ്‌ 4, 11, 18, 25, ജൂൺ 1, 8, 15, 22, 29 തീയതികളിൽ പുലർച്ചെയ്ക്ക് 1.30-ന് പുറപ്പെടുന്ന സർവീസ് മൂന്നാംദിവസം ഉച്ചയ്ക്ക് 1.55-ന് ബാറൗനിയിൽ എത്തിച്ചേരും. മടക്കയാത്രയിൽ ബാറൗനിയിൽനിന്ന് മെയ്‌ 7, 14, 21, 28, ജൂൺ 4, 11, 18, 25, ജൂലായ് 2 തീയതികളിൽ ഉച്ചയ്ക്ക് 3.30-ന് പുറപ്പെടുന്ന തീവണ്ടി മൂന്നാംദിവസം രാത്രി 8.45-ന് കൊച്ചുവേളിയിലെത്തും.

തീവണ്ടി സർവീസ് റദ്ദാക്കി
തിരുവനന്തപുരം: 30-ന് വൈകീട്ട് 4.55-ന് പുറപ്പെടേണ്ട തിരുവനന്തപുരം-സിൽച്ചർ എക്സ്‌പ്രസ് തീവണ്ടിയുടെ സർവീസ് റദ്ദാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP