Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുതുക്കോട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ

പുതുക്കോട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ

സ്വന്തം ലേഖകൻ

പുതുക്കോട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കോട് ഗ്രാമപഞ്ചായത്തിന് അനുവദിച്ചു കിട്ടിയ 7173903 രൂപ പുതുക്കോട് ഗ്രാമപഞ്ചായത്തിൽ വൈദുതി എത്താത്ത മുഴുവൻ പ്രദേശങ്ങളിലും വൈദുതി ലൈൻ, സ്ട്രീറ്റ് മെന്റ് ലൈൻ എന്നിവക്കായി പുതുക്കോട് ഗ്രാമപഞ്ചായത്ത് കെഎസ്ഇബിയുമായി ധാരണ പത്രത്തിൽ ഒപ്പു വെച്ചു.

ധാരണ പത്രത്തിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി സെക്രട്ടറി പി.എം.സക്കീർ ഹുസൈനും കെഎസ്ഇബിക്കു വേണ്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി എസ്.ബീനയും കരാറിൽ ഒപ്പുവച്ചു.

പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ഇസ്മായിൽ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് മെമ്പർ കെ.ഉദയൻ, ഹെഡ് ക്ലർക്ക് മനോജ്.കെ, അക്കൗണ്ടന്റ് ഉമർ ഫാറൂഖ്, കെഎസ്ഇബി ഓഫീസർമാരായ അസിസ്റ്റന്റ് എഞ്ചിനീയർ പി.ടി.പോൾ, സബ് എഞ്ചിനീയർ പി.പി.ഭരതൻ എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP