Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

കോവിഡ് ടെസ്റ്റ്: സർക്കാരിന്റെ കുടിലതന്ത്രം തിരിച്ചറിയണമെന്ന് ബഹ്റൈൻ കെ.എം.സി.സി

കോവിഡ് ടെസ്റ്റ്: സർക്കാരിന്റെ കുടിലതന്ത്രം തിരിച്ചറിയണമെന്ന് ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: ഗൾഫ് നാടുകളിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ കോവിഡ് പരിശോധനാ ഫലം സമർപ്പിക്കണമെന്ന തീരുമാനം പിൻവലിക്കാതെ നടപ്പാക്കുന്ന തിയതി മാത്രം നീട്ടിയ സംസ്ഥാന സർക്കാരിന്റെ കുടില തന്ത്രം തിരിച്ചറിയണമെന്നും ഇതിനെതിരേ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ബഹ്റൈൻ കെ.എം.സി.സി ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്ന തിയതി ജൂൺ 20ൽ നിന്ന് 25 ലേക്ക് നീട്ടിയതുകൊണ്ട് യാതൊരു പ്രയോജനവും പ്രവാസ സമൂഹത്തിന് ലഭിക്കില്ല.

ഗൾഫ് രാജ്യങ്ങളിലെ കോവിഡ് പരിശോധനാ മാർഗങ്ങൾ മനസിലാക്കിയിട്ടാണ് ഗൂഢലക്ഷ്യവുമായി പ്രവാസികളുടെ മേലിൽ സംസ്ഥാന സർക്കാർ ഇത്തരം തീരുമാനങ്ങൾ കെട്ടിവയ്ക്കുന്നത്. തുടരെ തുടരെ പ്രവാസി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളുന്ന സർക്കാർ തീരുമാനത്തിൽനിന്ന് പൂർണമായും പിന്മാറണമെന്നും തിരിച്ചുവേണ്ട പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

ദുരിതക്കെടുതിയിൽ മാനസികമായി തളർന്ന പ്രവാസികളാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് കാരണം സമ്മർദ്ദത്തിലാവുന്നത്. വന്ദേഭാരത് മിഷന്റെ അപര്യാപ്തത കാരണം പലരും എങ്ങനെയെങ്കിലും നാട്ടിലേക്കെത്തണമെന്ന ആഗ്രഹത്തോടെയാണ് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര തിരിക്കുന്നത്. ഇതിനിടയിൽ 48 മണിക്കൂറിനിടയിലുള്ള കോവിഡ് പരിശോധനാ ഫലം സമർപ്പിക്കുക എന്നത് പ്രായോഗികമല്ല. ഇക്കാര്യങ്ങൾ ബോധ്യമായിട്ടും സംസ്ഥാന സർക്കാർ തീരുമാനത്തിൽനിന്ന് പിന്മാറാത്തത് പ്രവാസികൾ നാട്ടിലെത്തരുതെന്ന ഉദ്ദ്യേശത്തോടെയാണെന്നും നേതാക്കൾ പറഞ്ഞു.

നിലവിൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണന പോലും പ്രവാസികൾക്ക് നൽകാനാനില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിൽനിന്ന് തന്നെ സർക്കാരിന്റെ പ്രവാസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് വ്യക്തമാവുന്നുണ്ട്. ഇക്കാര്യങ്ങൾ പ്രവാസി സമൂഹം തിരിച്ചറിയണം. കക്ഷി-രാഷ്ട്രീയ ഭേദമെന്യേ പ്രവാസി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തണമെന്നും സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധ മുൻനിരയിൽ കെ.എം.സി.സി ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP