Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡന്റ്

റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡന്റ്

പി പി ചെറിയാൻ

ഡാലസ്: ഏഷ്യ-പസഫിക് റീജിയൻ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷമായിചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു വരികയാണ് അദ്ദേഹം .

ഒക്ടോബര് 24 നു സൗത്തുകൊറിയയിൽ ഏഷ്യ-പസഫിക് റീജിയനിലെ 23 രാജ്യങ്ങളിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )ഐക്യകണ്ടേനേ തെരഞ്ഞെടുത്തത്.പ്രസിഡണ്ടായി റവ ഗ്വിബിയോങ് മൂൺ(സൗത്തുകൊറിയ) സെക്രട്ടറിയായി ബ്രദർ അലൻ ലോ(തായ്വാൻ) ട്രഷറർ ആയി റവ എഡ്മണ്ട് ലാങ് ( ഹോങ്കോങ് ) എക്‌സിക്യൂട്ടീവ് മെംബേഴ്സായി ബ്രദർ നൊറിയുകി ഹൈഹാര ( ജപ്പാൻ) ബ്രദർ മാർലിൻ (ഫിലിപ്പീൻസ്) എന്നിവരും തെരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷമാണ്

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ ജോൺസൺ തരകൻ നിയമം, സയൻസ് എന്നിവയിൽ ബിരുദവും, സോഷ്യോളജി, തിയോളജി എന്നിവയിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട് .ചെങ്ങന്നൂർ പരേതനായ റവ. ഡോ. ജോർജ് തരകൻ, തങ്കമ്മ തരകൻ ദമ്പതികളുടെ മകനാണ്. ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന തൃശൂർ പരേതനായ റവ ഡോ:പി വി ജെക്കോബിന്റെയും ,സാറാമ്മയുടെയും മകൾ ലതമോളാണ് ഭാര്യ,മക്കൾ ജസിൻ തരകൻ, ജെറിൻ തരകൻ, മരുമകൾ സുജ തരകൻ. റ്റെക്‌സസിലെ ഡാളസ് റൗല റ്റിൽ തരകൻ ബംഗ്ലാവിൽ താമസിക്കുന്ന അദ്ദേഹം ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ആസ്ഥാനമായ കൊച്ചി ഏക്ലീഷായിൽ താമസിച്ചു സഭാപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്നു. ഡാളസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്‌പ്രസ്സ് ഹെറാൾഡ് ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ രാജു തരകൻ സഹോദരനാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP