Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ജോർജ്കുട്ടി പുല്ലാപ്പള്ളിയെ സീറോ മലബാർ കാത്തലിക് കോൺഗ്രസ് ആദരിച്ചു

ജോർജ്കുട്ടി പുല്ലാപ്പള്ളിയെ സീറോ മലബാർ കാത്തലിക് കോൺഗ്രസ് ആദരിച്ചു

ജോയിച്ചൻ പുതുക്കുളം

ലോസ് ഏഞ്ചൽസ് : സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ തുടക്കം മുതൽ കഴിഞ്ഞ ഇരുപത് വർഷകാലം സംഘടനക്ക് നൽകിയ സേവനങ്ങൾക്ക് ഇപ്പോഴത്തെ ബോർഡ് ചെയർമാൻ കൂടിയായ ശ്രീ.ജോർജ്കുട്ടി പുല്ലാപ്പള്ളിയെ എസ്. എം. സി.സി. ആദരിച്ചു. എസ്.എം.സി.സി.യുടെ രൂപീകരണത്തിലും വളർച്ചയിലും പിന്നീട് ഷിക്കാഗോ സീറോ മലബാർ രൂപത നിലവിൽ വരുന്നതിനുമെല്ലാം നടത്തിയ സ്തുത്യർഹമായ സേവനങ്ങൾക്കാണ് എസ്.എം.സി.സി.യുടെ ആദരം.

ലോസ് ആഞ്ചൽസിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളി അങ്കണത്തിൽ ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്‌ച്ച ചേർന്ന് എസ്.എം..സി.സി.വാർഷിക സമ്മേളനത്തിലാണ് എസ്.എം.സി.സി. ഡയറക്റ്റർ ഫാദർ കുര്യൻ നടുവേലിചാലുങ്കലും ഫാദർ മാത്യു മുഞ്ഞനാട്ടും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചത്. ചടങ്ങിൽ പ്രസിഡന്റ് സിജിൽ പാലക്കലോടി അദ്യക്ഷത വഹിച്ചു. തുടർന്ന് മറുപടി പ്രസംഗത്തിൽ സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ വളർച്ചയുടെ നാൾവഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി ജോർജ്കുട്ടി പുല്ലാപ്പള്ളി സംസാരിച്ചു. ചടങ്ങിൽ മാത്യു ചാക്കോ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP