Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്താരാഷ്ട്ര മീഡിയാ കോൺഫ്രൻസിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ സെമിനാറുകളും ക്‌ളാസുകളും

അന്താരാഷ്ട്ര മീഡിയാ കോൺഫ്രൻസിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ സെമിനാറുകളും ക്‌ളാസുകളും

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: ഷിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന്റെ ഭാഗമായി മുതിർന്ന മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ അനുഭങ്ങളും വിജ്ഞാനവും പുതുതലമുറ മാധ്യമ പ്രവർത്തകർക്ക് പകർന്നു കൊടുക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആശയങ്ങൾ കൈമാറുവാനും സംവദിക്കുവാനും ഉതകുന്ന വിധത്തിൽ തികച്ചും അർത്ഥസമ്പുഷ്ടമായ പരിപാടികളാണ് ഈ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി തയ്യാറാകുന്നത്.

ടെലിവിഷൻ രംഗത്തെ നിർമ്മാണ സംവിധാന രംഗത്തെക്കുറിച്ചുള്ള പ്രത്യേക ക്ളാസുകളും, സാങ്കേതിക അറിവും നൽകപ്പെടുന്ന പ്രത്യേക സെമിനാറുകൾ കൂടാതെ ആ രംഗത്തെ പ്രഗത്ഭ വ്യെക്തികൾ തങ്ങളുടെ അറിവുകൾ പങ്കു വെക്കുന്നു. ടെലിവിഷൻ ജേർണലിസത്തെക്കുറിച്ചുള്ള പഠന കളരിയുമുണ്ടാകും.

അക്ഷര മാധ്യമത്തെ കുറിച്ച് പ്രത്യേക ക്ലാസുകളും, ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവർ വാർത്തകൾ തയാറാക്കുഅന്നതിനെക്കുറിച്ചുള്ള പ്രത്യേക സെമിനാറുകൾ നടത്തുന്നതും, കൂടാതെ മാധ്യമ രംഗത്ത് വളരുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സഹായകമാവുന്നതും. പുതു തലമുറയിൽ നിന്ന് വളർന്നു വരുന്ന മാധ്യമ പ്രവർത്തകർക്ക് പ്രതീക്ഷയും , പ്രോത്സാഹനവും , സഹായവും നൽകുക എന്നത് ഈ മീഡിയ കോൺഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് IPCNA നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു

സോഷ്യൽ മീഡിയ യുഗത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ വെല്ലുവിളികളും, സോഷ്യൽ മീഡിയ എങ്ങനെ മാധ്യമ പ്രവർത്തനത്തിനായി ഉപയോഗിക്കാം എന്നുള്ള അവലോകനങ്ങളും, സംവാദവും ഈ കോൺഫറൻസിന്റെ ഭാഗമാണ്. ഇന്ത്യയിലും അമേരിക്കയിലും ഉള്ള മുഖ്യധാരാ മാധ്യമ പ്രവർത്തനത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി വ്യക്തികളുടെ സാന്നിധ്യം ഈ ഉദ്യമത്തിന് കരുത്ത് പകരും എന്നും അദ്ദേഹം അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെൻവ്യൂവിലെ റിനയസൻസ് മാരിയറ്റ് സ്യൂട്ടിൽ വച്ചാണ് മീഡിയ കോൺഫ്രൻസ് നടത്തപ്പെടുക. വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോൺഫ്രൻസിൽ പങ്കെടുക്കുവാൻ ഇതിനകം തന്നെ നിരവധി മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഷിക്കാഗോയിലെ മികച്ച സംഘാടകരിൽ ഒരാളായ ബിജു കിഴക്കേക്കുറ്റ് (നാഷണൽ പ്രസിഡണ്ട്, IPCNA ) ന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ കൺവെൻഷന്റെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകി വരുന്നു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP