Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ നീക്കുന്നു; ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കം സംസ്ഥാനത്ത് ഇന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി

ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ നീക്കുന്നു; ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കം സംസ്ഥാനത്ത് ഇന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ

ചാലക്കുടി: എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 10 വരെ പണി നടക്കും. ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുമൂലം ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ വ്യാഴാഴ്ച തീവണ്ടി ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും തടസ്സപ്പെടും. പണികൾ നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കുകയും ചെയ്യും. ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ബുധനാഴ്ച നടത്തി. ഗർഡറുകൾ മാറ്റുന്ന ലൈനിൽ റെയിൽപ്പാളം അഴിച്ചു നീക്കുന്ന ജോലികളാണ് പ്രധാനമായും ബുധനാഴ്ച നടന്നത്. അമ്പതിലധികം ജോലിക്കാരുണ്ട്.

വ്യാഴാഴ്ചറദ്ദാക്കിയ ട്രെയിനുകൾ

ചാലക്കുടിപ്പാലത്തിലെ ഗർഡറുകൾ നീക്കുന്നതിനാൽ വ്യാഴാഴ്ച റദ്ദുചെയ്ത ട്രെയിനുകൾ

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082)

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (12081)

എറണാകുളം ജങ്ഷൻ - കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ് (16305)

എറണാകുളം ജങ്ഷൻ - ഗുരുവായൂർ എക്സ്‌പ്രസ് (06438 )

കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്‌പ്രസ് (16326)

നിലമ്പൂർ റോഡ് - കോട്ടയം ഇന്റർസിറ്റി എക്സ്‌പ്രസ്(16325)

നാഗർകോവിൽ - മംഗളൂരു ഏറനാട് എക്സ്‌പ്രസ് (16606)

മംഗളൂരു സെൻട്രൽ - നാഗർകോവിൽ ഏറനാട് എക്സ്‌പ്രസ് (16605)

തിരുനൽവേലി - പാലക്കാട് ജങ്ഷൻ പാലരുവി എക്സ്‌പ്രസ് (16791)

പാലക്കാട് ജങ്ഷൻ - തിരുനൽവേലി പാലരുവി എക്സ്‌പ്രസ് (16792)

എറണാകുളം ജങ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12678)

കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്‌പ്രസ് (12202)

എറണാകുളം ജങ്ഷൻ - പാലക്കാട് മെമു (06798)

പാലക്കാട്-എറണാകുളം ജങ്ഷൻ മെമു (06797)

അലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22640)

എറണാകുളം-ഷൊർണൂർ മെമു (06018)

എറണാകുളം ജങ്ഷൻ - ഗുരുവായൂർ എക്സ്‌പ്രസ് (06448)

ഗുരുവായൂർ-എറണാകുളം എക്സ്‌പ്രസ് (06447)

ഗുരുവായൂർ-തൃശ്ശൂർ എക്സ്‌പ്രസ് (06445 )

തൃശ്ശൂർ-ഗുരുവായൂർ എക്സ്‌പ്രസ് (06446)

കൊച്ചുവേളി-ഹുബ്ലി വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12778)

വെള്ളിയാഴ്ച റദ്ദാക്കിയവ

ബെംഗളൂരു സിറ്റി - എറണാകുളം ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12677)

ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്‌പ്രസ് (12201)

ഇതിനുപുറമേ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

പോത്തനൂരിൽ ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടും

പോത്തനൂരിനും കോയമ്പത്തൂരിനും ഇടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 മുതൽ 30 വരെ ഇതുവഴി ഓടുന്ന ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.

ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് (13351) 28, 30 തീയതികളിൽ സേലം-നാമക്കൽ-കരൂർ-ദിണ്ടിക്കൽ-പഴനി-പൊള്ളാച്ചി റൂട്ടിലൂടെയാണ് സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ പതിവുറൂട്ടായ ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ വഴി ഓടില്ല.

ഏപ്രിൽ 27, 29 ദിവസങ്ങളിൽ പുറപ്പെടുന്ന ചെന്നൈ എഗ്മൂർ-മംഗലാപുരം സെൻട്രൽ (16159) എക്സ്‌പ്രസ് ദിണ്ടിക്കൽ, പഴനി, പൊള്ളാച്ചി റൂട്ടിലൂടെയായിരിക്കും സർവീസ് നടത്തുക. ഈറോഡ്-പാലക്കാട് (06819) തീവണ്ടി 28, 30 ദിവസങ്ങളിൽ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള പാലക്കാട് ടൗൺ-ഈറോഡ് വണ്ടി ഈ ദിവസങ്ങളിൽ കോയമ്പത്തൂർ-ഈറോഡ് റൂട്ടിൽ മാത്രമാണ് സർവീസ് നടത്തുക.

ഷൊർണൂർ ജങ്ഷൻ-കോയമ്പത്തൂർ (06804) തീവണ്ടി 28-ന് പോത്തനൂരിൽ യാത്ര അവസാനിപ്പിക്കും. മധുര ജങ്ഷൻ-കോയമ്പത്തൂർ (16722) വണ്ടി 28, 30 തീയതികളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ-കോയമ്പത്തൂർ വണ്ടിയും (16607) 28, 30 ദിവസങ്ങളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.

കോയമ്പത്തൂരിൽനിന്ന് ആരംഭിക്കുന്ന വണ്ടികളും ഈ ദിവസങ്ങളിൽ പോത്തനൂരിൽനിന്നാണ് സർവീസ് നടത്തുക. ദീർഘദൂരതീവണ്ടികൾ ഒന്നോ രണ്ടോ മണിക്കൂറുകൾ പലയിടത്തായി പിടിച്ചിടുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP