Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

മലയാളത്തിന്റെ രണ്ട് ഹിറ്റ് ചിത്രങ്ങൾ മൊഴിമാറ്റത്തിന്; ടൂ കൺട്രീസ്‌ തെലുങ്കിലെത്തുമ്പോൾ ചാർലി തമിഴകത്തേക്ക്

മലയാളത്തിന്റെ രണ്ട് ഹിറ്റ് ചിത്രങ്ങൾ മൊഴിമാറ്റത്തിന്; ടൂ കൺട്രീസ്‌ തെലുങ്കിലെത്തുമ്പോൾ ചാർലി തമിഴകത്തേക്ക്

കേരളക്കരയിൽ ക്രിസ്തുമസ് റിലിസായി എത്തി വിജയം വരിച്ച രണ്ട് ചിത്രങ്ങൾ മൊഴിമാറ്റത്തിനൊരുങ്ങുന്നു. ദിലീപിന്റെ ടു കൺട്രീസും ദുൽഖറിന്റെ ചാർലിയുമാണ് റീമേക്കിനൊരുങ്ങുന്നത്. ടുകൺട്രീസ് തെലുങ്കിലും ചാർലി തമിഴിലുമാണ് മൊഴിമാറ്റാൻ ഒരുങ്ങുന്നത്.

ദിലീപും മമതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൂ കൺട്രീസ് എന്ന ചിത്രത്തിന്റെ തെലുങ്കു റീമേക്കിൽ വെങ്കടേഷ് നായകനാകും.ചിത്രത്തിന്റെ തെലുങ്കു പകർപ്പവകാശം നിർമ്മാതാവ് ബണ്ട്‌ല ഗണേശ് നേടി കഴിഞ്ഞു.നിർമ്മാതാവ് ഗണേശ് വെങ്കിടേഷുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫാഫി ചിത്രം വൻ വിജയമായിരുന്നു. ബാബു ഭംഗാരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ വെങ്കിടേഷ്.

ദുൽക്കറിന്റെ സൂപ്പർഹിറ്റ് ചിത്രം ചാർലിയുടെ തമിഴിലേക്കുള്ള റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രമോദ് ഫിലിംസ് ആണ്. ചിത്രത്തിലെ താരങ്ങളെയും മറ്റു അണിയറ പ്രവർത്തകരെയും തീരുമാനിച്ച് കഴിഞ്ഞെന്നും ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും പ്രമോദ് ഫിലിംസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP