Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202403Monday

പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞുവെച്ചു; സംഘർഷം; ക്വട്ടേഷൻ സംഘം എന്ന് തെറ്റിദ്ധരിച്ചെന്ന് നാട്ടുകാർ; 150 പേർക്കെതിരേ കേസെടുത്തു

പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞുവെച്ചു; സംഘർഷം; ക്വട്ടേഷൻ സംഘം എന്ന് തെറ്റിദ്ധരിച്ചെന്ന് നാട്ടുകാർ; 150 പേർക്കെതിരേ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവ് പൂളങ്കരയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ 150 പേർക്കെതിരെ കേസെടുത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചതിനുമാണ് കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പന്തീരങ്കാവ് പൊലീസ് കേസെടുത്തത്.

എറണാകുളം ഞാറക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷിഹാസിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. ഷിഹാസ് വാടകയ്‌ക്കെടുത്ത വണ്ടിയുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് കേസ്.

ഏഴ് മണിയോടെ വണ്ടിയിലെത്തിയ സംഘം ഷിഹാസിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. ക്വട്ടേഷൻ സംഘം എന്ന് തെറ്റിദ്ധരിച്ചാണ് സംഘത്തെ തടഞ്ഞുവെച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസാണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് ആൾക്കൂട്ടം സംഘത്തെ തടഞ്ഞുവെച്ചത്. സംഘർഷം ഉണ്ടായതോടെ പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി. ഇതിനിടെ പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP