ഭാവിയിലെ 'ഇന്ത്യൻ' ക്യാപ്റ്റനെ ടീമിലെത്തിച്ച് നായകനാക്കി; രോഹിതിൽ ബിസിസിഐ ഉറച്ചുനിന്നതോടെ കണക്കുകൂട്ടൽ പിഴച്ചു; പ്ലേ ഓഫ് കാണാതെ ടീം പുറത്തായതോടെ അതൃപ്തി അറിയിച്ച് മുതിർന്ന താരങ്ങൾ; പാണ്ഡ്യയെ കൈവിടാതെ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ്
സ്പോർട്സ് ഡെസ്ക്
മുംബൈ: ഐപിഎൽ സീസണിൽ ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് പരിശീലക സംഘത്തോടു പരാതി പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീമിലെ സൂപ്പർ താരങ്ങൾ. ടീമിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയാണെന്ന് രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ പരിശീലകരോടു തുറന്നുപറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള പരാതികളും ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണങ്ങളും മറ്റ് നിർദ്ദേശങ്ങളും ഇവർ ടീം മാനേജ്മെന്റുമായി ചർച്ച ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിനു ശേഷം ഹാർദിക്, യുവതാരം തിലക് വർമയെ കുറ്റപ്പെടുത്തി സംസാരിച്ചതും ടീം അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.
മുംബൈ താരങ്ങൾ ടീം മാനേജ്മെന്റുമായും ഇതു സംബന്ധിച്ചു ചർച്ച നടത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽനിന്നു പുറത്തായതിനു പിന്നാലെയാണ് പ്രധാന താരങ്ങൾ ഹാർദിക്കിനെതിരായ നീക്കം തുടങ്ങിയത്. എന്നാൽ ടീം തോറ്റു പുറത്തായെങ്കിലും ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പാണ്ഡ്യയെ മാറ്റണമെന്ന നിലപാട് മാനേജ്മെന്റിന് ഇല്ല. രോഹിത് ശർമയ്ക്കു കീഴിൽനിന്നു ടീം മാറിയപ്പോഴുള്ള സ്വാഭാവികമായ പ്രശ്നങ്ങൾ മാത്രമാണ് ടീമിൽ ഉള്ളതെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. പാണ്ഡ്യ അടുത്ത സീസണിലും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി തന്നെ ഐപിഎൽ കളിക്കാനും സാധ്യതയുണ്ട്. അതേസമയം രോഹിത് ശർമ ഇനി ടീമിനൊപ്പം തുടരുമോയെന്നു വ്യക്തമല്ല.
15 കോടി രൂപ നൽകിയാണ് ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസ് വാങ്ങിയത്. തൊട്ടുപിന്നാലെ രോഹിത്തിനെ മാറ്റി ക്യാപ്റ്റൻ സ്ഥാനവും പാണ്ഡ്യയ്ക്കു നൽകി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് ഇതുവരെ ജയിക്കാൻ സാധിച്ചതു നാലു കളികൾ മാത്രമാണ്. എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരുള്ളത്. അവസാന രണ്ടു മത്സരങ്ങൾ ജയിച്ച് പോയിന്റ് പട്ടികയിലെ മധ്യനിരയിൽ എവിടെയെങ്കിലും സ്ഥാനം ഉറപ്പിക്കാനാണ് മുംബൈയുടെ ശ്രമം.
ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് തോൽപ്പിച്ചതോടെയാണ് പ്ലേ ഓഫിലെത്താമെന്ന മുംബൈയുടെ അവസാനപ്രതീക്ഷയും തകർന്നത്. പാണ്ഡ്യയുടെ പലതീരുമനങ്ങളും വിമർശിക്കപ്പെടുകയും ചെയ്തു.
പക്ഷേ അതും അത്ര എളുപ്പമാകില്ല. പ്ലേ ഓഫ് ഉറപ്പിക്കാനായി ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പർ ജയന്റ്സുമാണ് ഇനിയുള്ള മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. ശനിയാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ വച്ചാണു കളി നടക്കുക.
പാണ്ഡ്യയുടെ വരവിൽ ബുംറ, സൂര്യകുമാർ തുടങ്ങിയ മുതിർന്ന താരങ്ങൾ അതൃപ്തരാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. എന്നാൽ, മികച്ച പ്രകടനം ടീം നടത്തിയാൽ അതിനെ മറികടക്കാമെന്നായിരുന്നു മാനേജ്മെന്റ് കണക്കുകൂട്ടിയത്. സീസണിലെ പ്രകടനം മോശമായതോടെ ആരാധകരോഷം തണുപ്പിക്കാനും ടീമിന്റെ പ്രതാപം വീണ്ടെടുക്കാനും പുതിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടിവരും. അതിനിടെയിലാണ് മുതിർന്ന താരങ്ങളുടെ അതൃപ്തി മറനീക്കി പുറത്തുവരുന്നത്.
Stories you may Like
- മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം?
- ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ
- വിളക്കു കത്തിച്ച് ഹാർദ്ദിക് പാണ്ഡ്യ, തേങ്ങ ഉടച്ച് മാർക്ക് ബൗച്ചർ
- മുംബൈയുടെ 'തല്ലുകൊള്ളി'യായതോടെ പാണ്ഡ്യയുടെ ലോകകപ്പ് മോഹം തുലാസിൽ
- 'ഹാർദിക്കിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല': പൊള്ളാർഡ്
- TODAY
- LAST WEEK
- LAST MONTH
- എൻഡിഎക്ക് 78 സീറ്റ് വരെ കുറയും, ഇന്ത്യ സഖ്യത്തിന് 43 സീറ്റ് വരെ കൂടും; മഹാരാഷ്ട്ര. ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപിക്കും; കേരളത്തിൽ എൻഡിഎക്ക് ആറ് സീറ്റ്; സീ ന്യൂസിന്റെ വ്യത്യസ്ത എഐ എക്സിറ്റ് പോൾ ഫലം
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- മകനെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; അഡൽറ്റ് വെബ് സീരീസ് നടി ദിയയ്ക്ക് നേരേ കടുത്ത സൈബറക്രമണം; ഭർത്താവിന്റെയും മകന്റെയും മരണത്തിന് കാരണക്കാരി എന്ന് കുറ്റപ്പെടുത്തൽ; മരിക്കും മുമ്പ് ഷെരീഫ് ഭാര്യക്ക് ചിത്രങ്ങൾ അയച്ചു; വിശദമായ അന്വേഷണത്തിന് പൊലീസ്
- കേരളത്തിൽ നിന്നും വിദേശത്തേക്ക് പണമൊഴുകും കാലം; നാലേകാൽ ലക്ഷം കോടി രൂപ വിദേശ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടൻ ഊറ്റിയപ്പോൾ കേരളത്തിന്റെ നഷ്ടം 5000 മുതൽ 8000 കോടി രൂപ വരെ; ഒഴുകിപ്പോയ പണം തിരികെയെത്താൻ മാർഗം ഇല്ലാതാകുമ്പോൾ കേരളത്തിന്റെ ധനക്കമ്മി വീണ്ടും കൂടും
- വൻ തുക ഏജൻസിക്ക് നൽകി യു കെയിലെത്തി കെണിയിൽ പെട്ട മലയാളി നഴ്സിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ദി ഗാർഡിയൻ പത്രം; കടബാദ്ധ്യത തീർക്കാൻ ആകെയുണ്ടായിരുന്ന വീടും വിറ്റിറങ്ങിയ യുവാവിന്റെ കഥ
- ബിജെപി അക്കൗണ്ട് തുറക്കില്ല, തൃശ്ശൂരിൽ സുരേഷ്ഗോപി മൂന്നാമത്, തിരുവനന്തപുരത്ത് തരൂർ, വടകരയിൽ കെ കെ ശൈലജ വിജയിക്കും; യുഡിഎഫിന് 18 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് എക്സിറ്റ് പോൾ; എൽഡിഎഫിന് പരമാവധി നാല് സീറ്റുകളിൽ സാധ്യത; പത്തനംതിട്ടയിൽ അനിൽ ആന്റണി രണ്ടാമതെന്ന് പ്രവചനം
- കരമനയിൽ സൈനിക് സ്കൂൾ എൻ എസ് എസിന് അനുവദിച്ചതിന് പിന്നിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമുണ്ടോ? തിരുവനന്തപുരത്തേയും ആറ്റിങ്ങളിലേയും തൃശൂരിലേയും രാഷ്ട്രീയ അടിയൊഴുക്കുകളിൽ ഈ തീരുമാനം സ്വാധീനിക്കുമോ? വിവാദമാക്കും മുമ്പ് പരിശോധനയ്ക്ക് സിപിഎം
- ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ..! സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവും; മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും; പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്; വീട്ടിൽ പൂൾ പണിയണം; കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ
- കണ്ണൂർ പോരിൽ അന്തിമഫലമെന്ത്? കെ സുധാകരനെ സംഘിയാക്കിയ പ്രചരണം സിപിഎമ്മിനെ തിരിച്ചടിക്കുമോ? ആർ.എസ്.എസ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്കായി മറിഞ്ഞെന്ന് സിപിഎമ്മിന് ആശങ്ക; മറുകണ്ടം ചാടിയെത്തിയ സി രഘുനാഥ് ഒരു ലക്ഷം വോട്ട് പിടിക്കില്ല
- എട്ടു മാസമായി പിണക്കത്തിൽ; വീട്ടിൽ നിന്നും തയ്യൽ മിഷീൻ എടുക്കാൻ പൊലീസിൽ പരാതി നൽകിയത് ഭാര്യ; ഭർത്താവിന്റെ അനുമതിയോടെ സാധനങ്ങളെടുക്കാൻ എത്തിയത് വഴക്കായി; ചെമ്മരുത്തിയിലെ ടിന്നറിന് പിന്നിൽ ഗൂഢാലോചന; രാജേന്ദ്രന് പിന്നാലെ ബിന്ദുവിനും അമലിനും മരണം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 63ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍