Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം; ഇല്ലെങ്കിൽ അവർ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ; തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ബിജെപിക്ക് മറ്റൊരു സുവർണ്ണാവസരം നൽകി കോൺഗ്രസ് നേതാവ്; പ്രചരണത്തിൽ പാക്കിസ്ഥാൻ ചർച്ചയും; 'ചായവാല' വീണ്ടും പ്രതികരിക്കുമ്പോൾ

പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം; ഇല്ലെങ്കിൽ അവർ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ; തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ബിജെപിക്ക് മറ്റൊരു സുവർണ്ണാവസരം നൽകി കോൺഗ്രസ് നേതാവ്; പ്രചരണത്തിൽ പാക്കിസ്ഥാൻ ചർച്ചയും; 'ചായവാല' വീണ്ടും പ്രതികരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന വി​വാ​ദ​പ്ര​സ്താ​വ​ന​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ എത്തുമ്പോൾ കോൺ​ഗ്രസിന് മറ്റൊരു തലവേദന. പാ​ക്കി​സ്ഥാ​നെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​തി​ന് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും. അ​വ​ർ അണ്വായു​ധം പ്ര​യോ​ഗി​ക്കുമെന്നാണ് അയ്യറുടെ പ്രസ്താവന. മുമ്പ് മോദിയെ ചായക്കാരൻ എന്ന് മണിശങ്കർ കളിയാക്കിയിരുന്നു. ഇതാണ് മോദിക്ക് ജന മനസ്സുകളിൽ അനുകൂല സ്ഥാനമുണ്ടാക്കിയതെന്ന വിലയിരുത്തൽ സജീവമാണ്.

ഈ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ പ്രസ്താവനയും എത്തുന്നു. ബിജെപി ഇത് ആയുധമാക്കി കഴിഞ്ഞു. അ​തി​ന്റെ റേ​ഡി​യേ​ഷ​ൻ അ​മൃ​ത്സ​റി​ലെ​ത്താ​ൻ എ​ട്ട് സെ​ക്ക​ൻ​ഡ് എ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബ​ഹു​മാ​നി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ർ സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​മെ​ന്നും മ​ണി​ശ​ങ്ക​ർ ഓർമ്മിപ്പിച്ചു. അതായത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് പാക്കിസ്ഥാൻ എന്ന് പറഞ്ഞു വയ്ക്കുകയാണ് കോൺ​ഗ്രസ് നേതാവ്.

പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സി​ന്റെ പാ​ക് പ്ര​ണ​യം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് മ​ണി​ശ​ങ്ക​റിന്റെ പ്ര​സ്താ​വ​ന ബി​ജെ​പി ആ​യു​ധ​മാ​ക്കു​ക​യാ​ണ്. നേ​ര​ത്തെ, സാം ​പ്രി​ത്രോ​ദ​യു​ടെ വി​വാ​ദ​പ്ര​സ്താ​വ​ന മൂ​ല​വും കോ​ൺ​ഗ്ര​സ് വെ​ട്ടി​ലാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള​വ​ർ ചൈ​ന​ക്കാ​രേ​പ്പോ​ലെ​യും പ​ടി​ഞ്ഞാ​റു​ള്ള​വ​ർ അ​റ​ബി​ക​ളേ​പ്പോ​ലെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലു​ള്ള​വ​ർ വെ​ള്ള​ക്കാ​രേ​പ്പോ​ലെ​യും ദ​ക്ഷി​ണേ​ന്ത്യ​യി​ലു​ള്ള​വ​ർ ആ​ഫ്രി​ക്ക​ക്കാ​രേ​പ്പോ​ലെ​യു​മാ​ണെ​ന്നാ​യി​രു​ന്നു പി​ത്രോ​ദ​യു​ടെ പ​രാ​മ​ർ​ശം.

വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സാം ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഇതിന് പിന്നാലെയാണ് മണിശങ്കറും വിവാദ പ്രസ്താവനയുമായി എത്തുന്നത്. പാക്കിസ്ഥാനെ ഇന്ത്യ ഭയക്കണമോ എന്ന ചർച്ചയാണ് ബിജെപി ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP