Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. രാജ് ബിശ്വാസാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ കുളത്തിനരികിൽ കളിക്കുന്നതിനിടെ കുട്ടികൾ കുഴിയിൽ സ്ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ ശബ്ദം കേട്ടു. പരിസരവാസികൾ സ്ഥലത്തെത്തിയപ്പോൾ കുട്ടികളെ അബോധാവസ്ഥയിലാണ് കണ്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാൾ മരിച്ചിരുന്നു.

അതേസമയം, പരിക്കേറ്റവരുടെ ആരോ?ഗ്യനില ?ഗുരുതരമായി തുടരുകയാണ്. കുട്ടികളെ ആദ്യം പാണ്ഡുവ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ഹൂഗ്ലി റൂറൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP