Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ 5 വർഷം കൊണ്ട് അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകും; പരിഹസിച്ച് മോദി

ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ 5 വർഷം കൊണ്ട് അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകും; പരിഹസിച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി. 'അഞ്ചുവർഷം അഞ്ചു പ്രധാനമന്ത്രി' എന്ന പരിഹാസം ആവർത്തിച്ചാണ് മോദി രംഗത്തുവന്നത്. ഓരോ പ്രധാനമന്ത്രിയും രാജ്യത്തെ കൊള്ളയടിച്ചശേഷം സ്ഥാനം ഒഴിയുമെന്ന് മഹാരാഷ്ട്രയിലെ സോളാപൂരിലെ പ്രചരണ റാലിയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നരേന്ദ്ര മോദി കടന്നാക്രമിച്ചു.

അതേസമയം പിന്നാക്ക വിഭാഗങ്ങളിലെ സർക്കാർ അവഗണനയിലാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഡൽഹിയിൽ ഭരണം നടത്തുന്ന 90 ഐഎഎസ് ഉദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് പിന്നാക്ക വിഭാഗക്കാരെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വൻ റോഡ് ഷോയുമായാണ് ലക്‌നൗവിലെ ബിജെപി സ്ഥാനാർത്ഥി രാജനാഥ് സിംഗും അമേഠിയിൽ സ്മൃതി ഇറാനിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

മധ്യപ്രദേശിലെ സ്ഥാനാർത്ഥി അക്ഷയ ബാം ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP