Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവീസുകളിൽ മാറ്റം; ആലപ്പുഴ - ചെന്നൈ എക്സ്‌പ്രസ് ഭാഗികമായി റദ്ദാക്കി

റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവീസുകളിൽ മാറ്റം; ആലപ്പുഴ - ചെന്നൈ എക്സ്‌പ്രസ് ഭാഗികമായി റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളത്തെ (ഏപ്രിൽ 2) ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്സ്‌പ്രസ് ഭാഗികമായി റദ്ദാക്കി. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ തിരുവള്ളൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്നും നാളെയുമായി നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും. നാളത്തെ ആലപ്പുഴ-ധൻബാദ് എക്സ്‌പ്രസും കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്‌പ്രസും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിർത്തില്ല. പകരം പേരമ്പൂർ വഴി ഈ ട്രെയ്‌നുകൾ വഴിതിരിച്ചുവിടും.

വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ

1. ഏപ്രിൽ 2 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

2. ഏപ്രിൽ 2 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്‌പ്രസ് ട്രെയിൻ (12512) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

3. ഏപ്രിൽ 1-ന് ഇൻഡോറിൽ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ - കൊച്ചുവേളി അഹല്യ നഗരി എക്സ്‌പ്രസ് ട്രെയിൻ (22645) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും

4. 2ഏപ്രിൽ 1 ന് ധൻബാദിൽ നിന്ന് പുറപ്പെട്ട ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് ട്രെയിൻ (13351) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP