Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

കുടുംബവീടടക്കം വിറ്റ് ഭാര്യയെ കാനഡയിൽ പഠിക്കാൻ അയച്ചു; യുവതി മറ്റൊരാളെ വിവാഹം കഴിച്ചു; ഭാര്യവീട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

കുടുംബവീടടക്കം വിറ്റ് ഭാര്യയെ കാനഡയിൽ പഠിക്കാൻ അയച്ചു; യുവതി മറ്റൊരാളെ വിവാഹം കഴിച്ചു; ഭാര്യവീട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

മറുനാടൻ ഡെസ്‌ക്‌

ബട്ടാല: വിവാഹം കഴിഞ്ഞ് ഭാര്യയെ ഉപരിപഠനത്തിനായി കാനഡയിലേക്ക് അയച്ച ഭർത്താവിനെ ഉപേക്ഷിച്ച് യുവതി മറ്റൊരു വിവാഹം കഴിച്ചെന്ന് പരാതി. പഞ്ചാബിലെ ബട്ടാലയ്ക്ക് സമീപമുള്ള പെരെഷാഹ് ഗ്രാമത്തിലാണ് സംഭവം. 12 വർഷം മുൻപാണ് ഹർമീന്ദർ സിങ്ങ് എന്ന യുവാവ് ബട്ടാല സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഭാര്യയുടെ നല്ല ഭാവി പ്രതീക്ഷിച്ചാണ് പഠിക്കാൻ കാനഡയിലേക്ക് അയച്ചതെന്ന് ഹർമീന്ദർ പറയുന്നു .

തന്റെ കുടുംബവീടടക്കം വിറ്റാണ് ഭാര്യയ്ക്ക് കാനഡയിൽ പോകാനും ഉപരിപഠനത്തിന് കോളേജിൽ അടക്കാനും മറ്റുമുള്ള പണം ഈ യുവാവ് കണ്ടെത്തിയത്. ഇവിടെ നിന്ന് പോകുമ്പോൾ യുവതി ഗർഭിണിയായിരുന്നു. പക്ഷേ, കാനഡയിൽ പോയ ശേഷം ഭാര്യ വീട്ടുകാരുടെ സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തി. ഭർത്താവിനെ വിളിക്കാനും യുവതി തയ്യാറായില്ല .

യുവാവിന്റെയും , വീട്ടുകാരുടെയും നമ്പരുകളും ബ്ലോക്ക് ചെയ്തു. അടുത്തിടെ കാനഡയിൽ വച്ച് രണ്ടാം വിവാഹവും കഴിച്ചതായി കാനഡയിൽ താമസിക്കുന്ന സുഹൃത്തുക്കൾ തന്നെ ഹർമീന്ദറിനെ അറിയിച്ചു. തുടർന്ന് ഭാര്യയ്ക്കും , ഭാര്യവീട്ടുകാർക്കുമെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP