Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

സഫിയയുടെ ഓർമ്മ പുതുക്കി , വനിത അഭയകേന്ദ്രത്തിലെ അശരണർക്ക് നവയുഗത്തിന്റെ സഹായഹസ്തം

സഫിയയുടെ ഓർമ്മ പുതുക്കി , വനിത അഭയകേന്ദ്രത്തിലെ അശരണർക്ക് നവയുഗത്തിന്റെ സഹായഹസ്തം

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദി മുൻ വൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ ഒൻപതാം ചരമവാർഷിക അനുസ്മരണ പരിപാടികളുടെ ഭാഗമായി, നവയുഗം ജീവകാരുണ്യവിഭാഗം, വനിതവേദിയുടെയും, കുടുംബവേദിയുടെയും സഹായത്തോടെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും, കുട്ടികൾക്കുള്ള ആവശ്യവസ്തുക്കളുടെ വിതരണവും സംഘടിപ്പിച്ചു.

ദമ്മാം സഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകൾക്കൊപ്പം ഇരുപത്തഞ്ചോളം കുട്ടികളും അഭയകേന്ദ്രത്തിൽ ഉണ്ട്. ഡോക്ടർമാർ അവരെയെല്ലാം പരിശോധിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. പീഡിയാട്രീഷ്യൻ ഡോക്ടർ ആഷിഖ്, നഴ്‌സ് മഞ്ജു അബ്രഹാം, ഹമീദ് വടകര, അമീർ അലി എന്നിവർ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.

നവയുഗം പ്രവർത്തകർ സ്വരൂപിച്ച കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ബേബിഫുഡ്, ഡയപ്പറുകൾ, വനിതകൾക്കുള്ള വസ്ത്രങ്ങൾ, മറ്റു അത്യാവശ്യ വസ്തുക്കൾ എന്നിവയും വിതരണം ചെയ്തു.

നവയുഗം വനിതാവേദി പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീൺ, കുടുംബവേദി പ്രസിഡന്റ് അരുൺ ചാത്തന്നൂർ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, കേന്ദ്രനേതാക്കളായ പത്മനാഭൻ മണിക്കുട്ടൻ, നിസ്സാം കൊല്ലം, നഹാസ്, മീനു അരുൺ, അമീന റിയാസ്, മിനി ഷാജി, ഷംന നഹാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നവയുഗത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വനിത അഭയകേന്ദ്ര അധികൃതർ നന്ദി അറിയിച്ചു.

നവയുഗം ജീവകാരുണ്യപ്രവർത്തകയായിരുന്ന സഫിയ അജിത്തിന്റെ പ്രധാന പ്രവർത്തനമേഖലയായിരുന്നു ദമ്മാം വനിത അഭയകേന്ദ്രം. 2015 ജനുവരി 26 നാണ് ക്യാൻസർ രോഗബാധിതയായി സഫിയ അജിത്ത് മരണമടഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP