Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

നവകേരള കേസുകളുടെ കണക്കെടുപ്പിൽ യുഡിഎഫുകാർക്കെതിരെ കേസുകളുടെ പ്രളയം; സിപിഎം പ്രവർത്തകർക്കെതിരായ കേസുകളിൽ പൊലീസിന് മെല്ലേപ്പോക്ക് നയം; കോടതി ഉത്തരവിൽ കേസെടുത്തിട്ടും ഗൺമാൻ അനിൽകുമാറിനെ അറസ്റ്റു ചെയ്യാതെ ഒളിച്ചുകളി

നവകേരള കേസുകളുടെ കണക്കെടുപ്പിൽ യുഡിഎഫുകാർക്കെതിരെ കേസുകളുടെ പ്രളയം; സിപിഎം പ്രവർത്തകർക്കെതിരായ കേസുകളിൽ പൊലീസിന് മെല്ലേപ്പോക്ക് നയം; കോടതി ഉത്തരവിൽ കേസെടുത്തിട്ടും ഗൺമാൻ അനിൽകുമാറിനെ അറസ്റ്റു ചെയ്യാതെ ഒളിച്ചുകളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു നടത്തി നവകേരള സദസ്സിന് സമാപനമായിട്ടുണ്ട്. സർക്കാറിന്റെ മുഖം മിനുക്കാൻ വേണ്ടി നടത്തിയ യാത്ര ഫലത്തിൽ സർക്കാറിന്റെ മുഖം കേടാക്കുന്ന യാത്രായായാണ് അവസാനിച്ചത്. നവകേരളയിലെ പരാതികൾ ഇനിയും പരിഹരിക്കാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിൽ അടക്കം മെല്ലേപ്പോക്കാണ്. കേസുകളിൽ അടക്കം പക്ഷപാതിത്തവും വ്യക്തമാണ്. യുഡിഎഫുകാർക്കെതിരായ കേസുകളിൽ വലിയ ഉത്സാഹം കാണിക്കുന്ന പൊലീസ് പക്ഷേ, സിപിഎമ്മുകാർ പ്രതികളായ കേസുകളിൽ കാര്യമായ നടപടികൾ എടുക്കുന്നുമില്ല. മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ അടക്കം കേസെടുത്തെങ്കിലും തുടർ നടപടികൾ എങ്ഹുമെത്തിയില്ലല.

നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനാണ് യുഡിഎഫ് പ്രവർത്തകർക്കെതിരെ വ്യാപകമായി കേസെടുത്തത്. അതേസമയം, സമാന്തര പൊലീസ് ചമഞ്ഞ് പ്രതിഷേധക്കാരെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരെയുള്ളത് തീരെക്കുറവ് കേസുകൾ മാത്രമാണ്. കരിങ്കൊടി കാണിച്ചവർ കാസർകോട് മുതൽ തിരുവനന്തപുരം വരെ മിക്ക സ്ഥലത്തും സിപിഎം പ്രവർത്തകരുടെ ക്രൂര മർദനത്തിനിരയായി. പലപ്പോഴും പൊലീസ് കാഴ്ചക്കാരായി. പല പരാതികളിലും കേസ് എടുത്തിട്ടുമില്ല.

സിപിഎം പ്രവർത്തകർ നടത്തിയത് 'രക്ഷാപ്രവർത്തനം' ആണെന്നു മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസും മർദ്ദകരെ തൊടാൻ മടിച്ചത്. യുഡിഎഫിനെതിരായ കേസുകളിൽ മിക്ക ജില്ലകളിലും പ്രധാന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സിപിഎം പ്രവർത്തകർ പ്രതികളായ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ കാര്യമായ അറസ്റ്റ് ഉണ്ടായില്ല.

ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് ദണ്ഡുമായി മർദിച്ചത്. ഇതിനെയും മുഖ്യമന്ത്രി പിണറായി ന്യായീകരിച്ചു. ഒടുവിൽ കോടതിയെ സമീപിച്ചാണ് അനിൽകുമാറിനെതിരെ കേസെടുക്കാനെങ്കിലും സാധിച്ചത്. അനിലിനും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസിനു കേസെടുക്കേണ്ടിവന്നെങ്കിലും അറസ്റ്റിനെ കുറിച്ച് പൊലീസ് ചിന്തുക്കുന്നു പോലുമില്ല.

കേസുകളുടെ കണക്കെടുത്താൽ യുഡിഎഫുകാർ പ്രതികളായ കേസുകളാണ് കൂടുതൽ. 256 യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സിപിഎമ്മുകാർക്കെതിരെ 21 കേസുകളുമെടുത്തു. കരിങ്കൊടി കാണിച്ച ബിജെപിക്കാർക്കെതിരെ 18 കേസുകൾ മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധക്കാരെ മർദിച്ച പൊലീസുകാർക്കെതിരെ 5 കേസുകളും രജിസ്റ്റർ ചെയതിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP