Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; തർക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു; കാലിലൂടെ കാർ കയറ്റിയെന്നും പ്രിയ സിംഗിന്റെ വെളിപ്പെടുത്തൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പിറ്റേ ദിവസം ജാമ്യം

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; തർക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു; കാലിലൂടെ കാർ കയറ്റിയെന്നും പ്രിയ സിംഗിന്റെ വെളിപ്പെടുത്തൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പിറ്റേ ദിവസം ജാമ്യം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുഹൃത്തുമായുള്ള തർക്കത്തിനിടെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ പ്രിയ സിംഗിനെ കാറിടിപ്പിച്ച് വീഴ്‌ത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം ജാമ്യം അനുവദിച്ചു. മഹാരാഷ്ട്ര റോഡ് ഡവലപ്‌മെന്റ് കോർപറേഷൻ എംഡിയായ അനിൽ ഗെയ്ക്ൾവാദിന്റെ മകൻ അശ്വജിത്തിനെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച ജാമ്യത്തിൽ വിട്ടത്. അശ്വജിത്തിനൊപ്പം സുഹൃത്തുക്കളായ റോമിൽ പാട്ടീൽ, സാഗർ ഷെഗ്‌ഡെ എന്നിവരും അറസ്റ്റിലായിരുന്നു. താനെ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

മൂവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 323 (ബോധപൂർവം മുറിവേൽപ്പിക്കുക), 279 (അശ്രദ്ധമായി വാഹനമോടിക്കുക), 504 (ക്രമസമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവഹേളനം) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കാസർവാഡാവലി പൊലീസ് കേസെടുത്തത്. മൂവരെയും ആദ്യം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും തുടർന്ന് പ്രതികളുടെ അഭിഭാഷകൻ ബാബ ഷെയ്ഖ് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഎസ് ധുമാൽ ജാമ്യം നൽകുകയും ചെയ്തു.

കേസിലെ എല്ലാ വകുപ്പുകളും ജാമ്യം ലഭിക്കാവുന്നതാണെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ഷെയ്ഖ് ഹർജിയിൽ പറഞ്ഞു. മൂവരെയും ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയും ഇവർ ആക്രമിക്കാൻ ഉപയോഗിച്ച മഹീന്ദ്ര സ്‌കോർപ്പിയോയും ലാൻഡ്റോവറും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

അശ്വജിത്തിനെതിരെ വെളിപ്പെടുത്തലുകളുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ പ്രിയ സിങ് രംഗത്തെത്തിയിരുന്നു. അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നിൽ നിന്ന് മറച്ചുവെച്ചെന്ന് പ്രിയ പറഞ്ഞു. പിന്നീട് അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ താനിക്കാര്യം നേരിട്ട് ചോദിച്ചെന്നും പ്രിയ പറഞ്ഞു. ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു മറുപടി.

തന്നെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാൻ പോയപ്പോൾ അയാൾക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേച്ചൊല്ലി തങ്ങൾക്കിടയിൽ തർക്കമുണ്ടായെന്നും പ്രിയ പറഞ്ഞു.

അശ്വജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബർ 11ന് താൻ അയാളെ കാണാൻ പോയിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാൻ തുടങ്ങിയത്. ഇടപെടാൻ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാൻ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാൻ വരെ ശ്രമിച്ചു. തന്റെ കൈയിൽ കടിക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഫോണും ബാഗും എടുക്കാൻ താൻ കാറിനടുത്തേക്ക് ഓടിയപ്പോഴാണ് അശ്വജിത്ത് ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു.

തന്റെ കാലിലൂടെ കാർ കയറ്റിയ ശേഷം അവർ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്. സംഭവത്തിന് ശേഷം താനെയിലെ കാസർവാഡാവലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഉന്നത സമ്മർദത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കേസെടുക്കാൻ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായതോടെ ഇതേ പൊലീസ് സ്റ്റേഷനിൽ അശ്വജിത് ഗെയ്ക്വാദിനും ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP