Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ഇന്റർവെൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് സ്ഥാപകൻ റമീസ് അലിക്ക് പുരസ്‌കാരം

ഇന്റർവെൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് സ്ഥാപകൻ റമീസ് അലിക്ക് പുരസ്‌കാരം

സ്വന്തം ലേഖകൻ

 മലപ്പുറം: വ്യവസായ സംരംഭകരുടെ ആഗോള കൂട്ടായ്മായ 'ദി ഇൻഡസ് എന്റർപ്രണേഴ്'സിന്റെ (ടൈ) കേരള ചാപ്റ്റർ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സംരഭകനുള്ള പുരസ്‌കാരം അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർവെൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ റമീസ് അലിക്ക്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

അരീക്കോട് എന്ന ഗ്രാമീണ പ്രദേശത്തു സ്ഥാപിതമായ ഇന്റർവെലിനെ അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്റ്റാർട്ടമാക്കി മാറ്റിയതിനാണ് പുരസ്‌കാരം.

2018 ൽ സ്ഥാപിതമായ ഇന്റർവെൽ ഈ വർഷം സെപ്റ്റംബറിൽ ഫിൻലൻഡ് സർക്കാരിന്റെ പ്രത്യേക ക്ഷണത്തോടെ അവരുടെ 'ടാലന്റ് ബൂസ്റ്റ്' പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിൻലണ്ടിലെ പരിപാടിയിൽ ഇന്ത്യയിൽ നിന്നു പങ്കെടുത്ത ഏക സ്റ്റാർട്ടപ്പ് കൂടിയായിരുന്നു ഇന്റർവെൽ. ഇന്റർവെലിന്റെ ഈ നേട്ടത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അനുമോദിച്ചിരുന്നു. ഈ വർഷം തന്നെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ 'ജനറൽ എലിവേറ്റ്' പ്രോഗ്രാമ്മിലേക്കും ഇന്റർവെൽ ക്ഷണിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP