Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

മണക്കടവ് വിയറിൽ 2373.19 ദശലക്ഷം ഘനയടി ജലം ലഭിച്ചു

സ്വന്തം ലേഖകൻ

ഷോളയാർ: മണക്കടവ് വിയറിൽ 2023 ജൂലൈ ഒന്ന് മുതൽ നവംബർ 22 വരെ 2373.19 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 4876.81 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയിൽ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റിൽ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയിൽ. ലോവർ നീരാർ-108.50 (274), തമിഴ്‌നാട് ഷോളയാർ-1983.94 (5392), കേരള ഷോളയാർ-4968.60(5420), പറമ്പിക്കുളം-12,821.24 (17,820), തൂണക്കടവ്-487.81 (557), പെരുവാരിപ്പള്ളം-529.48 (620), തിരുമൂർത്തി-1215.55 (1935), ആളിയാർ-1119.07 (3864).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP