Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

മധ്യപ്രദേശിൽ ഒറ്റക്ക് അധികാരം പിടിക്കാൻ കോൺഗ്രസ്; സഖ്യനീക്കം പാളിയതോടെ എതിർപ്പുമായി അഖിലേഷ്; 'ഇന്ത്യ'ക്ക് ഭീഷണി

മധ്യപ്രദേശിൽ ഒറ്റക്ക് അധികാരം പിടിക്കാൻ കോൺഗ്രസ്; സഖ്യനീക്കം പാളിയതോടെ എതിർപ്പുമായി അഖിലേഷ്; 'ഇന്ത്യ'ക്ക് ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം പാളിയതോടെ വിയോജിപ്പ് തുറന്നുപറഞ്ഞ് സമാജ്‌വാദി പാർട്ടി (എസ്‌പി). മൂന്നാംഘട്ടമായി രണ്ടു സ്ഥാനാർത്ഥികളെ കൂടി എസ്. പി പ്രഖ്യാപിച്ചു. ഇതോടെ പാർട്ടി സ്ഥാനാർത്ഥികൾ 33 ആയി. സംസ്ഥാനത്ത് ആരുമായും കൂട്ടുകൂടാതെ തന്നെ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് പി.സി.സി. പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ്.

സംസ്ഥാനത്ത് കോൺഗ്രസ് സീറ്റു നൽകാൻ വിസമ്മതിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രമാണോ 'ഇന്ത്യ' സഖ്യമുണ്ടാക്കിയതെന്ന് നേതാക്കൾ വ്യക്തമാക്കാതിരിക്കുകയും ചെയ്തതോടെ സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പിണക്കത്തിലാണ്. മധ്യപ്രദേശിൽ കോൺഗ്രസ് എസ്‌പിയെ കൈകാര്യം ചെയ്തതുപോലെയായിരിക്കും കോൺഗ്രസിനെ ഉത്തർപ്രദേശിൽ പരിഗണിക്കുകയെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഒക്ടോബർ 15നും രണ്ടാമത്തേത് വ്യാഴാഴ്ചയും പുറത്തിറക്കിയിരുന്നു. അതേസമയം, ആറു മണ്ഡലങ്ങൾ സമാജ്‌വാദി പാർട്ടിക്ക് നൽകാൻ ധാരണയായിരുന്നുവെന്നും യാഥാർഥ്യമായില്ലെന്നും ഇരു പാർട്ടികളിലെയും നേതാക്കൾ പറഞ്ഞു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ നവംബർ 17നാണ് തെരഞ്ഞെടുപ്പ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുന്ദേൽഖണ്ഡ് മേഖലയിലെ ബിജാവറിൽ മാത്രമാണ് സമാജ്‌വാദി പാർട്ടി ജയിച്ചത്. അഞ്ചു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ട്രൈബൽ ഗോണ്ട് വാന ഗണതന്ത്ര പാർട്ടിയുമായി സഖ്യത്തിലായിരുന്ന എസ്‌പി 1.3 ശതമാനം വോട്ടു നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP