Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ബില്ലിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതി നിർദ്ദേശങ്ങളില്ല; ഇടക്കാല വിസി വിഷയത്തിലും വിമർശിച്ചിട്ടില്ലെന്ന് വിശദീകരണം; ബംഗാൾ കേസിൽ പുറത്തു വന്നത് എല്ലാം തെറ്റിദ്ധാരണാജനകം; ഗവർണ്ണർ ആനന്ദബോസിനെതിരെ പ്രചരിച്ചത് നുണകളോ?

ബില്ലിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതി നിർദ്ദേശങ്ങളില്ല; ഇടക്കാല വിസി വിഷയത്തിലും വിമർശിച്ചിട്ടില്ലെന്ന് വിശദീകരണം; ബംഗാൾ കേസിൽ പുറത്തു വന്നത് എല്ലാം തെറ്റിദ്ധാരണാജനകം; ഗവർണ്ണർ ആനന്ദബോസിനെതിരെ പ്രചരിച്ചത് നുണകളോ?

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർവ്വകലാശാലകളിൽ 'ഇടക്കാല വൈസ്ചാൻസലർ ' (ഒഫിഷിയേറ്റിങ് വി സി)മാരുടെ നിയമന കാര്യത്തിൽ സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങൾ ചാൻസലർ എന്നനിലയ്ക്ക് ഗവർണർക്കെതിരാണെന്നതരത്തിലുള്ള മാധ്യമറിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമാണെന്ന ്ചാൻസലർക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു അറിയിച്ചു. ബംഗാൾ ഗവർണ്ണർ ആനന്ദബോസിനെതിരെ സുപ്രീംകോടതി നിലപാട് എടുത്തു എന്ന തരത്തിലായിരുന്നു വാർത്തകൾ.

നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർമാർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് സുപ്രീംകോടതി പറഞ്ഞതായും പശ്ചിമബംഗാൾ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലിൽ തീരുമാനം വൈകിക്കുന്ന ഗവർണർ സി വി ആനന്ദബോസിന്റെ നിലപാട് സുപ്രീംകോടതി ചോദ്യം ചെയ്തുവെന്നുമായിരുന്നു വാർത്തകൾ. 'നിയമസഭ അവരുടെ ജോലി ചെയ്തു. ശേഷം ഗവർണർ നിർവഹിക്കേണ്ട ചില കടമകളുണ്ട്. ഭരണഘടനയിൽ പ്രത്യേകിച്ച് സമയപരിധി പറഞ്ഞിട്ടില്ല. എന്നാൽ, ഗവർണർ തീരുമാനം എടുക്കേണ്ടതില്ലെന്ന് അതിന് അർഥമില്ല'- ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇങ്ങനെ ചൂണ്ടിക്കാട്ടിയെന്നായിരുന്നു വാർത്തകൾ. ഇതാണ് ആനന്ദബോസിന്റെ അഭിഭാഷകൻ തള്ളുന്നത്.

സർവ്വകലാശാലകളിൽ ചാൻസലർനടത്തിയ'ഇടക്കാല'വൈസ്ചാൻസലർ / 'ഒഫിഷിയേറ്റിങ്' വിസിമാരുടെ നിയമനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അവർക്ക് തുടരാം എന്നതാണ് വസ്തുത. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സുപ്രീംകോടതിക്ക് അപേക്ഷ നൽകാമായിരുന്നുവെന്ന് മാത്രമാണ് കോടതി നിരീക്ഷിച്ചത്. അതിനിടയാക്കിയ സാഹചര്യം ചാൻസലർ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. തുടർ നടപടികളും ഉണ്ടാകും.

ഒഫിഷിയേറ്റിങ് വിസിമാരുടെ നിയമനം സംബന്ധിച്ച ചാൻസലറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തുള്ള 'ഡോസനൽകുമാർ വേഴ്‌സസ്ചാൻസലർ, കല്യാണി സർവ്വകലാശാലയും മറ്റും'എന്ന കേസിൽ ചാൻസലരുടെ നിലപാട് സാധൂകരിച്ചുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കുകയോ മാറ്റംവരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. വാസ്തവത്തിൽ ചാൻസലറുടെ അധികാരത്തെയും തീരുമാനത്തെയും ഹൈക്കോടതി ശരിവയ്ക്കുകയാണ് ചെയ്തത്.

ഇടക്കാല വൈസ ്ചാൻസലർമാർ ഭരണ തീരുമാനമെടുക്കുന്നത് വിലക്കണമെന്നു ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്ന്മാത്രമല്ല, അതിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഒപ്പിടുന്നതിനെക്കുറിച്ച് സുപ്രീംകോടതി ഒരുനിർദ്ദേശവും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഗവർണക്ക് നിർദ്ദേശം നൽകാൻ കഴിയില്ലെന്നും കഴിഞ്ഞ ഹിയറിംഗിൽ കോടതിനിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ ഗവർണർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാൻസലറെ തള്ളിപ്പറയുന്ന തരത്തിലുള്ള ഒരു പരാമർശവും ഒരുസമയത്തും കോടതിയുടെ ഭാഗത്തു നിന്നുണ്ടായില്ല. റെഗുലർ വി സിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ എല്ലാകക്ഷികളോടും അവരുടെ നോമിനികളുടെ പുതുക്കിയ പട്ടിക നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചാൻസലർ ഇതിനകം അത് ചെയ്തിട്ടുണ്ട്. അത് പരിഷകരിക്കണമെങ്കിൽ നിർദ്ദേശങ്ങൾ നൽകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇപ്പറഞ്ഞതെല്ലാം ചാൻസലർക്ക് എതിരായ പരാമർശങ്ങളാണെന്ന വ്യാഖ്യാനം ശരിയല്ലെന്നും ചാൻസലർക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു അറിയിച്ചു.

മുൻ ഗവർണറായ ജഗ്ദീപ് ധൻഖറുടെ കാലത്താണ് ബംഗാൾ സർക്കാർ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ ഗവർണർക്കു പകരം മുഖ്യമന്ത്രിയെ നിയമിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണുള്ളത്. 2022 ജൂണിൽ നിയമസഭ പാസാക്കിയ ബിൽ ധൻഖർ പിടിച്ചുവച്ചു. അദ്ദേഹം ഉപരാഷ്ട്രപതിയായതിനെത്തുടർന്ന് 2022 നവംബറിൽ ആനന്ദബോസ് ഗവർണറായെങ്കിലും ബില്ലിൽ തീരുമാനമെടുക്കാൻ തയ്യാറായില്ല. തർക്കങ്ങൾ കഴിവതും രമ്യമായി പരിഹരിക്കണമെന്നാണ് കോടതി വെള്ളിയാഴ്ച ഇരുകൂട്ടരോടും ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP