Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ സർക്കാർ നീങ്ങുന്നത്? ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ സിവി ആനന്ദബോസിന്റെ മുന്നറിയിപ്പ്; രാഷ്ട്രപതി ഭരണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം തള്ളി ഹൈക്കമാൻഡ്

വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ സർക്കാർ നീങ്ങുന്നത്? ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ സിവി ആനന്ദബോസിന്റെ മുന്നറിയിപ്പ്; രാഷ്ട്രപതി ഭരണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം തള്ളി ഹൈക്കമാൻഡ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനം കടുപ്പിച്ചു ഗവർണർ സി വി ആനന്ദബോസ്. പശ്ചിമ ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയെന്ന് ആനന്ദബോസ് പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നും ആനന്ദബോസ് പറഞ്ഞു.

'വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാൾ സർക്കാർ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സർക്കാർ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങൾ മാത്രമല്ല. കൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാൽ ഗവർണർ എന്ന നിലയിൽ ഇടപെടും. ശക്തമായ തീരുമാനമെടുക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

ഒരുപരിഷ്‌കൃത സർക്കാരിന്റെ കർത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്നതാണ്. ആ കൃത്യനിർവഹണത്തിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് നിഗമനം. മേൽ നടപടിയെന്ത് നിയമവിദഗ്ധരുമായി ആലോചിച്ച് ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു'- ആനന്ദബോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗാളിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധീർ രഞ്ജൻ ചൗധരിയുടെ ആവശ്യത്തെ കോൺഗ്രസ് ഹൈക്കമാൻഡ് തള്ളി. ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്നത് കോൺഗ്രസ് നയമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP