Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

പയ്യന്നൂരിൽ ഓൺലൈൻ സൈറ്റ് ലിങ്ക് അയച്ചുകൊടുത്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ; ടെലഗ്രാം വഴി ബിറ്റ്കോയിൻ ട്രേഡിങ് തട്ടിപ്പും; കണ്ണൂർ ജില്ലയിൽ ഓൺ ലൈൻ തട്ടിപ്പുകാർ പിടിമുറുക്കുന്നു

പയ്യന്നൂരിൽ ഓൺലൈൻ സൈറ്റ് ലിങ്ക് അയച്ചുകൊടുത്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ; ടെലഗ്രാം വഴി ബിറ്റ്കോയിൻ ട്രേഡിങ് തട്ടിപ്പും; കണ്ണൂർ ജില്ലയിൽ  ഓൺ ലൈൻ തട്ടിപ്പുകാർ പിടിമുറുക്കുന്നു

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകാർ പിടിമുറുക്കുന്നു. പയ്യന്നൂരിൽ ഓൺലൈൻ സൈറ്റ് ലിങ്ക് അയച്ചുകൊടുത്ത് തട്ടിപ്പ് സംഘം നാലു പേരിൽ നിന്നായി 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തസംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.അമിതലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്.

ബാങ്ക് അക്കൗണ്ടിൽ നിന്ന് ഉടമയറിയാതെ പണം പിൻവലിച്ചെന്നാണ് പരാതി. ഇരയായവരുടെ നാല് പരാതികളിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂർ കോറോം ചാലക്കോട് സ്വദേശി പി ഷിജിലിനാണ് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത്. ഇയാളുടെ അക്കൗണ്ടിിൽ നിന്നും 29 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞമാസം 20നും 22നുമിടയിൽ ടെലിഗ്രാംആപ് മുഖേനയാണ് ലിങ്ക് ലഭിച്ചത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രതികൾ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ കൈക്കലാക്കുകയും പിന്നീട് പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടിആക്ട് കൂടി ഉൾപ്പെടുത്തി കേസെടുത്തത്.

സമീപ പ്രദേശമായ പയ്യന്നൂർ കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രനാണ് സമാന രീതയിൽ പണം നഷ്ടപ്പെട്ട മറ്റൊരു പരാതിയുമായി എത്തിയത്. ഓൺലൈനിൽ ഇൻഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ ജൂലൈ 15നും 17നുമിടയിൽ വാട്സ്അപ്പിൽ അയച്ച ലിങ്ക് മുഖേന പരാതിക്കാരിയിൽ നിന്നും ഓൺലൈൻ ട്രാൻസ്ഫറായും ഗൂഗിൾപേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,80,000 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു. ഇതിനുപിന്നാലെ പയ്യന്നൂരിലെ ടിപി അക്ഷയ് എന്ന യുവാവും ജോലി വാഗ്ദാനത്തിൽ തട്ടിപ്പിനിരയായി.

ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി ചെറുതാഴം കുറുവ സ്വദേശിനി പിഎം ദിവ്യയുടെ 1,49,920 രൂപയാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 26നും 30നുമിടയിൽ എജി പ്രീമിയം സോഫ്റ്റ് വെയർ ബ്രോഡ്ബാൻഡ് പ്രമോട്ടിങ് കമ്പനി എന്ന ഓൺലൈൻ ബിസിനസ് എന്ന പേരിൽ ലിങ്കിൽ കയറി ബാങ്ക് വഴിപണം നിക്ഷേപിക്കുകയും പിന്നീട് ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നുമാണ് പരാതി.മറ്റൊരു പരാതി ചെറുതാഴാം നെരുവമ്പ്രം സ്വദേശിയുടേതാണ്.

ബജാജ് ടെലി ഗ്രൂപ്പ് എന്ന ലിങ്കിൽ കയറിയ സാബിത്തിനാണ് ഇക്കഴിഞ്ഞ ഫെബ്രവരി 15, 16 തീയതികളിലായി പണം നഷ്ടമായത്. ബാങ്ക് അക്കൗണ്ട് വഴി 3,72,000 രൂപ മാതാവിന്റെ അക്കൗണ്ട് വഴി നിക്ഷേപിക്കുകയും പിന്നീട് സംഘം പണം തട്ടിയെടുത്ത് കബളിപ്പിക്കുകയുമായിരുന്നു. ഗൂഗിൾ പേ വഴി അയച്ച പണംകിട്ടാത്ത സാഹചര്യത്തിൽ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജലിങ്ക് വഴി അക്കൗണ്ട് ഉടമയുടെ പാസ്വേർഡും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടിയെടുത്ത പരാതിയിൽ പൊലിസ് കേസെടുത്തു. മുണ്ടേരി ഏച്ചൂർ കരുണാലയത്തിലെ ബാലചന്ദ്രന്റെ പരാതയിലാണ് ചക്കരക്കൽ പൊലിസ് കേസെടുത്തത്.

സേവിങ് അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേവഴി അയച്ച പണംകിട്ടാതായതോടെയാണ് ഇയാൾ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിൽപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലായ് മാസം നാലിന് തട്ടിപ്പു സംഘം പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും 1,14,178- രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതിനിടെ കണ്ണൂരിൽ ഓൺ ലൈൻ വ്യാപാരത്തിൽ നിക്ഷേപിച്ച യുവാവിന് 19-ലക്ഷം രൂപ നഷ്ടമായതായി പരാതിയുണ്ട്. കാഞ്ഞിരോട് സ്വദേശി മുഹമ്മദ് ഫാസിലിനുംസുഹൃത്തുക്കൾക്കുമാണ് വൻതുക നഷ്ടമായത്. 2022-സെപ്റ്റംബർ മാസം 21-മുതൽ 2023-ജനുവരി മാസം വരെ വിവിധ സമയങ്ങളിലായാണ് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പതിനഞ്ചായിരം രൂപ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു 19-ലക്ഷം അയച്ചുകൊടുത്തത്. മുഹമ്മദ് ഫാസിലിന്റെ പരാതിയിൽ ചക്കരക്കൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

മറ്റൊരു സംഭവത്തിൽ ടെലഗ്രാം വഴി ബിറ്റ്കോയിൽ ട്രേഡിങിൽ പണം നിക്ഷേപിച്ചാൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയതായാണ് പരാതി. വളപട്ടണം കളരവാതുക്കൽസ്വദേശി പി.വി ഭാവിഷിന്റെ പരാതിയിൽ വളപട്ടണം പൊലിസ് കേസെടുത്തു. മെയ് മാസം നാല്, അഞ്ച് തീയ്യതികളിലായി. പലതവണകളായി 44000 രൂപ നിക്ഷേപിച്ച ശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് ഭാവിഷ് നൽകിയ പരാതിയിൽ പറയുന്നത്.വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP