Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

നവയുഗം കേന്ദ്രകമ്മിറ്റി നേതാവും ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടന്റെ മാതാവ് നിര്യാതയായി

നവയുഗം കേന്ദ്രകമ്മിറ്റി നേതാവും ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടന്റെ മാതാവ് നിര്യാതയായി

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, കുടുംബവേദി പ്രസിഡന്റും, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായ പത്മനാഭൻ മണിക്കുട്ടന്റെ മാതാവ് അമ്മിണി പത്മനാഭൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 73 വയസ്സായിരുന്നു.

മേതല കോട്ടക്കൽ പുത്തൻപുര വീട്ടിലെ പരേതനായ പത്മനാഭന്റെ ഭാര്യയായ ശ്രീമതി അമ്മിണി, സൗദിയിൽ സന്ദർശക വിസയിൽ ഒരു മാസം മുൻപ് വന്ന് മണിക്കുട്ടന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞതിനു ശേഷം മടങ്ങിപ്പോയി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. വീട്ടിൽ തല കറങ്ങി വീണപ്പോൾ ബന്ധുക്കൾ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മണിക്കുട്ടൻ, ബിനോയ് എന്നിവരാണ് മക്കൾ. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ, ശ്രീജ ബിനോയ് എന്നിവരാണ് മരുമക്കൾ.

അമ്മിണി പത്മനാഭന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP