Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

നിപ സംശയം: പ്രഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത് 75 പേർ; സാംപിൾ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭ്യമാകും; കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കും; തുടർ പ്രവർത്തനങ്ങൾക്കായി 16 കമ്മിറ്റികൾ രൂപവത്കരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി; വെന്റിലേറ്ററിലുള്ള ഒമ്പതു വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

നിപ സംശയം: പ്രഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത് 75 പേർ; സാംപിൾ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭ്യമാകും; കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കും; തുടർ പ്രവർത്തനങ്ങൾക്കായി 16 കമ്മിറ്റികൾ രൂപവത്കരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി; വെന്റിലേറ്ററിലുള്ള ഒമ്പതു വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരിൽ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ വ്യക്തികളുടെ പട്ടിക തയാറാക്കി. പ്രാഥമിക സമ്പർക്കത്തിലുള്ള 75 പേരുടെ പട്ടികയാണ് തയാറാക്കിയത്. അതേസമയം, പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് വൈകീട്ടോടെ സാംപിൾ പരിശോധന ഫലം വന്നാൽ മാത്രമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.

സാഹചര്യം വിശകലനം ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോഴിക്കോട് കലക്ടറേറ്റിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. എല്ലാ ആശുപത്രികളും ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും വീണാ ജോർജ് പറഞ്ഞു.

90 വീടുകളിൽ പനി സർവെ നടത്തിയിട്ടുണ്ട്. രോഗികൾ പോയ എല്ലാ ആശുപത്രികളിലും ആ സമയത്ത് പോയവരുടെ വിവരങ്ങൾ എടുക്കും. കോഴിക്കോട് ജില്ലയിൽ മാസ്‌ക് ധരിക്കുന്നത് ഉചിതമെന്നും ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ആരോഗ്യ വകുപ്പിന്റെ ദിശയിൽ വിവരങ്ങൾ അറിയിക്കാമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

നിപ സംശയിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കും. തുടർ പ്രവർത്തനങ്ങൾക്കായി 16 കമ്മിറ്റികൾ രൂപവത്കരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇന്ന് വൈകീട്ട് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. ഓഗസ്റ്റ് 30നും സെപ്റ്റംബർ 11നുമായാണ് രണ്ട് പേർ അസ്വാഭാവിക പനി ബാധിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ മരിച്ചത്.

ആദ്യം മരിച്ചയാളുടെ ബന്ധുക്കൾക്ക് കൂടി പനി ബാധിച്ചതോടെയാണ് നിപയാണോയെന്ന സംശയം ഉയർന്നത്. മുൻകാലങ്ങളിൽ നിപ ബാധയുണ്ടായപ്പോൾ സ്വീകരിച്ച പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവിൽ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വെന്റിലേറ്ററിലുള്ള ഒമ്പതു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. മറ്റാരുടെയും നില ഗുരുതരമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP