Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ബിടെക് ലാറ്ററൽ എൻട്രി ഒന്നാം ഘട്ട അലോട്ട്മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023 അധ്യയന വർഷത്തെ ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പേയ്മെന്റ് സ്ലിപ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഓഗസ്റ്റ് 26 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റഗുലർ അലോട്ടമെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല. ഫീസ് അടച്ചവർ കോളജുകളിൽ ഇപ്പോൾ അഡ്‌മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഓഗസ്റ്റ് 26 വരെയാണ്.

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള ഇന്റർ കോളജ് ട്രാൻസ്ഫർ പൂർത്തിയാകാത്തതിനാൽ എ.ഐ.സി.ടി.ഇ നിബന്ധനപ്രകാരമുള്ള 10 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ഇപ്പോൾ അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ബിടെക് അഡ്‌മിഷനിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ ഇപ്പോൾ പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 9 ന് ഇന്റർ കോളജ് ട്രാൻസ്ഫർ പൂർത്തിയാകുന്ന മുറയ്ക്ക് ഈ സീറ്റുകൾ കൂടി കണക്കിലെടുത്ത് മൂന്നാം അലോട്ട്മെന്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP