Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഓവർസീസ് എൻ സി പി കുവൈറ്റ് ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:മുൻ എൻ.സി.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ശ്രീ ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക ദിനം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു. അബ്ബാസിയയിൽ നടന്ന പരിപാടിയിൽ ഒ എൻ സി പി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ അദ്ധ്യക്ഷത . ചടങ്ങിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി .

വൈസ് പ്രസിഡണ്ടുമാരായ പ്രിൻസ് കൊല്ല പ്പിള്ളിൽ , സണ്ണി മിറാൻഡ എന്നിവരും , അംഗങ്ങളായ രോഹിത്, സബിത്ത്, ശക്തി , മാത്യു , അരുൺ, വനിതാവിഭാഗം അംഗങ്ങളായ സുകന്യ, ശശികല, ആശ തോമാസ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ശ്രീ ഉഴവൂർ വിജയൻ . പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ സി പി ക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് ' .ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP