Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി; പാരീസ് വിമാനത്താവളത്തിൽ നരേന്ദ്ര മോദിയെ സ്വീകരിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി; ബാസ്റ്റിൽ ദിന പരേഡിൽ പ്രധാന അതിഥിയായി പങ്കെടുക്കും; പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹകരണം ചർച്ചയിലെ മുഖ്യ അജണ്ട

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി; പാരീസ് വിമാനത്താവളത്തിൽ നരേന്ദ്ര മോദിയെ സ്വീകരിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി; ബാസ്റ്റിൽ ദിന പരേഡിൽ പ്രധാന അതിഥിയായി പങ്കെടുക്കും; പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹകരണം ചർച്ചയിലെ മുഖ്യ അജണ്ട

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണം നൽകി.

നാളെ നടക്കുന്ന ബാസ്റ്റിൽ ദിന പരേഡിൽ നരേന്ദ്ര മോദിയാണ് പ്രധാന അതിഥി. ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാനമായ ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണു പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ത്യൻ ട്രൈസർവീസ് സംഘം ബാസ്റ്റിൽ ഡേ പരേഡിന്റെ ഭാഗമാകും, അതേസമയം ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഫ്ലൈ പാസ്റ്റ് നടത്തും.

ഇന്ന് നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണും തമ്മിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. തുടർന്ന് ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ വസതിയിൽ ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നിൽ പങ്കെടുക്കും.

നാളെ ബാസ്റ്റിൽ ദിന ആഘോഷങ്ങൾക്കു ശേഷം ഉഭയചർച്ചകൾ നടക്കും. പ്രതിരോധം, ബഹിരാകാശം, നിക്ഷേപം, വിദ്യാഭ്യാസം, വ്യവസായം, സൈബർ സെക്യൂരിറ്റി, ഭീകരവിരുദ്ധ പ്രവർത്തനം എന്നിവ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. ബാസ്റ്റിൽ ദിന പരേഡിൽ മോദിയെ ആദരിക്കും.

ഫ്രഞ്ച് ജെറ്റ് വിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റഫാൽ വിമാനങ്ങളും പങ്കെടുക്കും. വിവിധ കമ്പനി മേധാവികളുമായും ഫ്രാൻസിലെ ഇന്ത്യൻ വംശജരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി ആയുധ ഇടപാടുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവച്ചേക്കും. 26 റഫാൽ യുദ്ധവിമാനങ്ങൾ, മൂന്ന് അന്തർവാഹിനികൾ, ജെറ്റ് എൻജിന്റെ സാങ്കേതികവിദ്യ കൈമാറ്റം എന്നിവയ്ക്കായുള്ള കരാറിലാണ് ധാരണയാകുക.

'ഇന്ത്യും ഫ്രാൻസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 25-ാം വാർഷികമാണ്. പ്രതിരോധം, ബഹിരാകാശം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച സഹകരണമാണുള്ളത്. ആഗോള-പ്രാദേശിക വിഷയങ്ങളിലും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുന്നു'- ഫ്രാൻസിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപായി പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25ാം വാർഷികമാണ് ഈ വർഷം. പ്രതിരോധം, ബഹിരാകാശം, സിവിൽ ന്യൂക്ലിയർ, നീല സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും അടുത്ത് സഹകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സന്ദർശനത്തെ സവിശേഷമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായും ഇരു രാജ്യങ്ങളിലെയും പ്രമുഖ സിഇഒമാരുമായും കൂടിക്കാഴ്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP